Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെഎംസിസി ഫുട്ബോൾ: കോഴിക്കോടിനും ആലപ്പുഴക്കും തകർപ്പൻ ജയം, അതിഥിയായി ചാണ്ടി ഉമ്മന്‍ എം എല്‍ എ കളികളത്തിലെത്തി.


റിയാദ്: ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാൻഡ്-റയാൻ സൂപ്പർ കപ്പിൻ്റെ രണ്ടാം വാരം ആദ്യ മത്സരത്തിൽ കെഎംസിസി കോഴിക്കോട് ജില്ലക്കും ആലപ്പുഴ ജില്ലക്കും തകർപ്പൻ വിജയം. ഗ്രൂപ്പ് ബിയിൽ കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തി. ഏകപക്ഷീ യമായ നാല് ഗോളുകൾക്ക് തൃശൂരിനെയാണ് അവർ പരാജയപ്പെടുത്തിയത്. കോഴിക്കോടിനായി തഷിൻ റഹ്മാൻ, മുഹമ്മദ് സാലിം എന്നിവർ രണ്ട് ഗോളുകൾ വീതം നേടി. കോഴിക്കോടിൻ്റെ തഷിൻ റഹ്മാനാണ് കളിയിലെ കേമൻ.

രണ്ടാം മത്സരത്തിൽ ഗ്രൂപ്പ് ഒന്നിലെ ആലപ്പുഴ ജില്ലയും എറണാകുളം ജില്ലയും തമ്മിൽ നടന്ന മത്സരം അത്യന്തം ആവേശകരമായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആലപ്പുഴ വിജയികളായി.
ആലപ്പുഴക്കായി നബീലും ഫായിസും ഗോളുകൾ നേടിയപ്പോൾ എറണാകുളത്തിൻ്റെ ആശ്വാസ ഗോൾ മുബശ്ശിർ ഇഖ്ബാലിൻ്റെ വകയായിരുന്നു. ആലപ്പുഴയുടെ നബീലാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടൂർണ്ണമെൻ്റിലെ മുഖ്യാഥിതിയായി പങ്കെടുത്ത ചാണ്ടി ഉമ്മൻ സംസാരിക്കുന്നു. റിയാദ് KMCC സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സി പി മുസ്തഫ ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര എന്നീവര്‍ സമീപം

അവസാനം നടന്ന പാലക്കാടും കാസർകോടും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു. മുഹമ്മദും സൈനും ഇരു ടീമുകൾക്ക് വേണ്ടി ഗോളുകൾ നേടി. പാലക്കാടിൻ്റെ റിസ് വാൻ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ചാണ്ടി ഉമ്മൻ എം എൽ എ ടൂർണമെന്റിൽ മുഖ്യതിഥിയായി പങ്കെടുക്കയും കളിക്കാരുമായി പരിചയപ്പെടുകയും ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം കല കായിക പരിപാടികൾക്ക് കൂടി കെഎംസിസി പ്രാധാന്യം കൊടുക്കുന്നത് ശ്രദ്ധേയമാണെന്നും ഫുട്ബോളിന്റെ മികച്ച സംഘാടനം പ്രശംസ അർഹിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, അബ്ദുള്ള വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, തനിമ സാംസ്കാരിക വേദി സെക്രട്ടറി റഹ്മത്ത് ഇലാഹി, സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, ടൂർണമെന്റ് ചീഫ് കോ ഓഡിനേറ്റർ മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സത്താർ താമരത്ത്, അഡ്വ. അനീർ ബാബു, അഷ്‌റഫ്‌ കൽപകഞ്ചേരി, നാസർ മാങ്കാവ്, ഷമീർ പറമ്പത്ത്, നജീബ് നല്ലാങ്കണ്ടി, അബ്ദുറഹ്മാൻ ഫറൂഖ്, മാമുക്കോയ തറമ്മൽ, സിറാജ് മേടപ്പിൽ, റഫീഖ് മഞ്ചേരി, ഫാരിസ് പാരജോൺ,നാസർ അൽഖർജ് കെഎംസിസി എന്നിവർ വിവിധ മത്സരങ്ങളിലെ ടീമുകളെ പരിചയപ്പെട്ടു. പ്ലെയർ ഓഫ് ദ മാച്ച് അവാർഡുകൾ യഥാക്രമം അസ്‌ലം പുറക്കാട്ടിരി എ ജി സി, സെൻട്രൽ കമ്മിറ്റി കായിക വിഭാഗം ചെയർമാൻ ജലീൽ തിരൂർ, ഷബീർ ഒതായി എന്നിവർ കൈമാറി.


Read Previous

ഇസ്രയേല്‍ ഗാസ സംഘര്‍ഷം; ഗര്‍ഭിണി അടക്കം 78 മരണം, ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തെങ്കിലും കുരുന്ന് ജീവനും പൊലിഞ്ഞു

Read Next

രക്തസമ്മർദ്ദം: ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി റിയാദില്‍ മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »