ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അല്‍ഖര്‍ജ്: ഒഐസിസി അൽഖർജ് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉമ്മന് ചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അല്‍ ഖര്‍ജ് റവാദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പുതുപള്ളി എം എല്‍ എ യും ഉമ്മന്‍ചാണ്ടിയുടെ പുത്രനുമായ ചാണ്ടി ഉമ്മന്‍ അനുസ്മരണ പ്രഭാക്ഷണം നടത്തി യോഗം ഉദ്ഘാടനം ചെയ്തു. അല്‍ ഖര്‍ജ് യുണിറ്റ് പ്രസിഡണ്ട് സവാദ് അയത്തില്‍ അധ്യക്ഷത വഹിച്ചു.

തന്‍റെ പിതാവ് ജീവിച്ചിരുന്ന കലാഘട്ടത്തിലും മരണശേഷവും അദ്ദേഹത്തെ അവഹേളിച്ചവര്‍ കല്ലെറി ഞ്ഞവര്‍ വീണ്ടും അദ്ദേഹത്തെ മരണപെട്ടു രണ്ടു വര്‍ഷം കഴിഞ്ഞിട്ടും അവഹേളിക്കുന്നത് കേരളിയ പൊതുസമൂഹം വിലയിരുത്തുമെന്നും അദ്ദേഹം എന്തായിരുന്നുവെന്ന് പൊതുസമൂഹത്തിനു അറിയാ മെന്നും വ്യാജ പ്രചാരണ വേലകള്‍ ചിലവാകില്ലന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു

ഓ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് സലിം കളക്കര ഗ്ലോബല്‍ മെമ്പറും സാമുഹ്യപ്രവര്‍ത്തകനുമായ ഷിഹാബ് കാട്ടുകാട് പി എം എഫ് അല ഖര്‍ജ് പ്രസിഡണ്ട് ഡോ .നാസർ കെഎംസിസി അൽഖർജ് പ്രതിനിധി ഷബീബ്. എന്നിവര്‍ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു വിബിൻ പോൾ യോഗത്തിന് ആമുഖം പറഞ്ഞു. ജനറല്‍സെക്രട്ടറി ഷാജി മൂത്തേടം സ്വാഗതവും ട്രഷറര്‍ ബോസ് ജോയ് നന്ദിയും പറഞ്ഞു
ജയന്‍ കൊടുങ്ങല്ലൂര്‍, അമീര്‍ പട്ടണത്ത്, ഷംനാദ് കരുനാഗപ്പള്ളി,തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു
