Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷുറൻസ് നൽകിയില്ല, സൗദിയിലെ സ്വകാര്യമേഖലയിലെ 110 തൊഴിലുടമകൾക്ക് 25 ലക്ഷം റിയാൽ പിഴ


റിയാദ്: ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട സൗദി സ്വകാര്യമേഖലയിലെ 110 തൊഴിലുടമകൾക്ക് സൗദി ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ 25 ലക്ഷം റിയാൽ പിഴ ചുമത്തി. സഹകരണ ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനാണ് നിരവധി തൊഴിലുടമകൾക്ക് പിഴ ചുമത്തിയതെന്ന് കൗൺസിൽ വ്യക്തമാക്കി. 110 തൊഴിലുടമകൾക്കെതിരെ ആകെ 2,556,000 റിയാൽ പിഴയാണ് ചുമത്തിയിരിക്കുന്നത്.

ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും നിർബന്ധിത ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പരിഹരിക്കാനും ഇൻഷുറൻസ് ഉറപ്പാക്കാനും കൗൺസിൽ നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിരുന്നു. അതും പാലിക്കാത്ത സാഹചര്യത്തി ലാണ് പിഴ ചുമത്തൽ ഉൾപ്പടെയുള്ള നടപടിയെടുത്തത്. സഹകരണ ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിെൻറെ ആർട്ടിക്കിൾ 14 വ്യവസ്ഥ ചെയ്യുന്നത് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം അടയ്ക്കേണ്ടത് തൊഴിലുടമകളാണ്.

ഓരോ തൊഴിലാളിക്കുമുള്ള പ്രീമിയം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ വാർഷിക പ്രീമിയത്തിെ ൻറ മൂല്യത്തിൽ കവിയാത്ത പിഴ ചുമത്തുന്നതിനു പുറമേ നിയമലംഘകരെ താൽക്കാലികമോ സ്ഥിരമോ ആയ കാലയളവിലേക്ക് തൊഴിലാളികളെ റിക്രൂട്ട്മെൻറ് ചെയ്യുന്നതിൽനിന്ന് വിലക്കാനും കഴിയും. തൊഴിലുടമകൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നതിന് ഉത്തരവാദി ത്തമുള്ള സ്ഥാപനമെന്ന നിലയിൽ കൗൺസിലിെൻറ പങ്ക് ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഈ നടപടികൾ.


Read Previous

ഡോ. ഹാരിസിൻ്റെ ആരോപണങ്ങൾ ശരിവെച്ച് വിദഗ്ധ സമിതി; ഉപകരണം എത്തിക്കുന്നതിൽ കാലതാമസമെന്ന് റിപ്പോർട്ട്

Read Next

വ്യാജരേഖ ചമച്ച് ഷെങ്കൻ വിസകൾ ഉൾപ്പെടെ തരപ്പെടുത്തി, യൂറോപ്പിലേക്ക് ആളുകളെ കടത്തിയ തട്ടിപ്പ് സംഘം പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »