Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് കെഎംസിസി ചാണ്ടി ഉമ്മൻ എം എല്‍ എ ക്ക് സ്വീകരണം നൽകി


പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി .ബത്ത കെഎംസിസി ഓഫീസിൽ ചേർന്ന സ്വീകരണ യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു.

സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ,ആഗോള തലത്തിൽ തന്നെ കയ്യൊപ്പ് ചാർത്തിയ പ്രവാസ ലോകത്തെ ഏറ്റവും മഹത്തരമായ സംഘടനയാണ് കെഎംസിസി എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു .ജനദ്രോഹ ഭരണം നടത്തുന്ന കേന്ദ്ര കേരള സർക്കാരുകൾക്കെതിരെ പ്രവാസികൾ അടക്കം വലിയ പോരാട്ടം നടത്തേണ്ട സമയമാണെന്നും ,പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ഗുണകരമാകുന്ന രീതിയിൽ ആവിഷ്കരിക്കേണ്ടത് പ്രവാസികളുടെ ആവശ്യമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു .
ഉസ്മാൻ അലി അലി പാലത്തിങ്ങൽ ,ശിഹാബ് കൊട്ടുകാട് ,സലിം കളക്കര ,അബ്ദുല്ലാഹ് വല്ലാഞ്ചിറ തുടങ്ങിയവർ പ്രസംഗിച്ചു .റിയാദ് കെഎംസിസി നേതാക്കളായ അഷ്‌റഫ് കൽപകഞ്ചേരി ,അബ്ദുറഹ്മാൻ ഫറൂഖ് ,മാമുക്കോയ ഒറ്റപ്പാലം,ഷറഫു വള്ളിക്കുന്ന്,സയീദ് ധർമ്മടം ,ഫസൽ അൽ റയാൻ,റാഷിദ് ദയ ,കുഞ്ഞോയി കോടമ്പുഴ ,അലി അക്ബർ കുന്നമംഗലം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി .റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും നജീബ് നെല്ലാംകണ്ടി നന്ദിയും പറഞ്ഞു


Read Previous

വ്യാജരേഖ ചമച്ച് ഷെങ്കൻ വിസകൾ ഉൾപ്പെടെ തരപ്പെടുത്തി, യൂറോപ്പിലേക്ക് ആളുകളെ കടത്തിയ തട്ടിപ്പ് സംഘം പിടിയിൽ

Read Next

യൂത്ത് ഇന്ത്യ സോക്കറിന് ജയം,സുലൈ എഫ്സിക്കും വാഴക്കാടിനും സമനില

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »