Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘കന്യാസ്ത്രീകളെ അകത്താക്കിയതും പുറത്തിറക്കിയതും ആരാണെന്ന് ക്രൈസ്‌തവർക്ക് അറിയാം’; ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി ദീപിക


കൊച്ചി: കത്തോലിക്കാ സന്യാസിനികളുടെ ജാമ്യം വർഗീയതക്ക് മേൽ മതേതര സാഹോദര്യത്തിന്റെ വിജയമെന്ന് ദീപിക. കന്യാസ്ത്രീകളെ അകത്താക്കിയത് ആരുടെ ബലത്തിൽ എന്ന് ജനങ്ങൾക്ക് അറിയാം. പുറത്തിറക്കിയത് ആരാണെന്ന് ആരും ക്രൈസ്തവരെ പറഞ്ഞു മനസിലാക്കേണ്ടതില്ലെന്ന് ദീപികയുടെ മുഖപ്രസംഗത്തിൽ പറയുന്നു. ‘മതേതരത്വത്തിന്റെ ഇന്ത്യൻ സ്റ്റോറി’ എന്ന തലക്കെട്ടിലാണ് ദീപികയുടെ എഡിറ്റോറിയൽ.

ഛത്തീസ്ഗഡിൽ കേരളം രാജ്യത്തിനൊരു സന്ദേശം കൊടുത്തിരിക്കുന്നുവെന്നും ന്യൂനപക്ഷങ്ങൾക്കെ തിരായ അതിക്രമങ്ങളിൽ പ്രതിഷേധം തുടരാനും മുഖപ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നു. ബംജ്‌രംഗ്‌ ദള്‍ നേതാവ് ജ്യോതി ശർമയ്‌ക്കെതിരെ കേസെടുക്കാത്തതിലും ദീപിക വിമർശനം ഉന്നയിച്ചു.

കത്തോലിക്കാ സന്യാസിനികളുടെ മോചനത്തില്‍ താല്‍ക്കാലിക ആശ്വാസത്തിനപ്പുറം ആഹ്ലാദി ക്കാനൊന്നുമില്ലെന്നും ഭരണഘടനയോട് ബഹുമാനം ഉണ്ടെങ്കിൽ കേസ് റദ്ദാക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. വർഗീയാതിക്രമം നടത്തിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്ക ണമെന്നും ദീപിക പറയുന്നു.

ഛത്തീസ്‌ഗഡിൽ കേരളം കോർത്തെടുത്ത ജാതിമത-ഇടതുവലതു ഭേദമില്ലാത്ത ഈ മനുഷ്യച്ചങ്ങല പൊട്ടരുത്. വർഗീയ കൂട്ടുകെട്ടുകൾക്കു മുകളിൽ മതേതരത്വം ശക്തി തെളിയിച്ച 10 ദിവസങ്ങളാണ് കടന്നുപോയത്. അതിൻ്റെ കൊടിപിടിച്ചതു കേരളമാണെന്നതു നിസാര കാര്യമല്ല. ഇതു കേരളമെഴുതിയ മതേതരത്വത്തിൻ്റെ ഇന്ത്യൻ സ്റ്റോറിയാണ്. ഈ കെട്ടുറപ്പി നുമേൽ വിഷത്തിരിയിട്ട ഒരു ജ്യോതിയും തെളിയരുത് – ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ വിദ്വേഷം പ്രചരിപ്പിക്കു ന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും ‘വർഗീയ ആള്‍ക്കൂട്ടങ്ങള്‍’ ഇവിടെ തന്നെയുണ്ടെന്നും മുഖപ്രസംഗത്തില്‍ മുന്നറിയിപ്പുമുണ്ട്.


Read Previous

ഹിന്ദു വീടുകളില്‍ കയറിയാല്‍ ഇനി അടി ഉണ്ടാകില്ല, കാല്‍ വെട്ടിക്കളയും’: വയനാട്ടില്‍ പാസ്റ്ററെ കയ്യേറ്റം ചെയ്ത് ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍; സ്വമേധയ കേസെടുത്ത് പൊലീസ്

Read Next

അണികളല്ല നേതാക്കളാണ് പ്രശ്‌നം, മാധ്യമങ്ങള്‍ക്ക് മുന്നില്‍ കലക്കുന്നവരെ കോണ്‍ഗ്രസിന് വേണ്ട’; മുന്നറിയിപ്പുമായി കെസി വേണുഗോപാല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »