Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യഥാര്‍ത്ഥ ഇന്ത്യാക്കാരനെ സുപ്രീംകോടതി ജഡ്ജിമാര്‍ തീരുമാനിക്കേണ്ട: രാഹുലിനെ പിന്തുണച്ച് പ്രിയങ്ക


ന്യൂഡല്‍ഹി: യഥാര്‍ത്ഥ ഇന്ത്യക്കാരനെങ്കില്‍ ഇത്തരം പ്രസ്താവന നടത്തില്ലെന്ന  രാഹുല്‍ ഗാന്ധിക്കെതി രായ സുപ്രീംകോടതി വിമര്‍ശനത്തില്‍ പ്രതികരണവുമായി സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാഗാന്ധി. ആരാണ് യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്ന് തീരുമാനിക്കേണ്ടത്  സുപ്രീംകോടതി  ജഡ്ജിമാരുടെ പരിധിയില്‍ വരുന്നതല്ലെന്ന് പ്രിയങ്ക പറഞ്ഞു.

തന്റെ സഹോദരന്‍ രാഹുല്‍ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ വളരെയേറെ ബഹുമാനിക്കുന്നയാളാണ്. അദ്ദേഹം ഒരിക്കലും സൈന്യത്തിനെതിരെ മോശമായി പറയില്ല. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍, സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ചോദിക്കുക എന്നത് രാഹുല്‍ ഗാന്ധിയുടെ കടമയാ ണെന്നും വടനാട് എംപി കൂടിയായ പ്രിയങ്കാഗാന്ധി പറഞ്ഞു.

സുപ്രീംകോടതി ജഡ്ജിമാരോട് എല്ലാ ബഹുമാനവുമുണ്ട്. എന്നാല്‍ ആരാണ് യഥാര്‍ത്ഥ ഇന്ത്യാക്കാരനെന്ന് അവര്‍ തീരുമാനിക്കേണ്ട. നമ്മുടെ സേനയെ വളരെ ബഹുമാനത്തോടെ കാണുന്ന രാഹുല്‍ഗാന്ധി, ഒരിക്കലും സൈന്യത്തിനെതിരെ പറയില്ല. രാഹുലിന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുക യായിരുന്നുവെന്നും പ്രിയങ്കഗാന്ധി പറഞ്ഞു.

ചൈന ഇന്ത്യന്‍ പ്രദേശം കയ്യേറിയെന്ന വിവാദ പ്രസ്താവനയിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ‘യഥാര്‍ത്ഥ ഇന്ത്യക്കാരനാണെങ്കില്‍ താങ്കള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമോ’ എന്നായിരുന്നു കോടതി ചോദിച്ചത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് രാഹുലിനെ വിമര്‍ശിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞ താങ്കള്‍ എന്തു കൊണ്ട് അക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചില്ല എന്നും കോടതി ചോദിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ ബിആര്‍ഒ ഡയറക്ടര്‍ നൽകിയ കേസ് പരി​ഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം.


Read Previous

സഭയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി ഗ്രൂപ്പുകള്‍ നുഴഞ്ഞുകയറി; ആരോപണവുമായി ബിജെപി

Read Next

നമസ്കാരത്തിനിടെ പള്ളിയിൽ കുഴഞ്ഞു വീണ് കോഴിക്കോട് സ്വദേശി കുവൈത്തില്‍ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »