Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജമ്മുവില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; തിരിച്ചടിച്ച് സൈന്യം; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യം; അതിര്‍ത്തിയില്‍ ജാഗ്രത


ശ്രീനഗര്‍: ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്‍. ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ വെടിവെപ്പ് ഉണ്ടായി. കെ ജി സെക്ടറില്‍ രാത്രി ഏഴ് മണിയോടെയാണ് പാക് പ്രകോപനം ഉണ്ടായത്. പതിനഞ്ച് മിനിറ്റോളം നേരം വെടിവയ്പുണ്ടായി. സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന വൃത്തങ്ങള്‍ അറിയിച്ചു.

തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചേക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണരേഖ യില്‍ എല്ലായിടത്തും സൈന്യം ജാഗ്രതയിലാണ്. വീണ്ടും ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ വേണ്ടിയാണോ പാക് പ്രകോപനമെന്നും സംശയമുണ്ട്. 2019 ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിന്റെ വാര്‍ഷിക ത്തിലാണ് വെടിവയ്പ് നടന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് പ്രകോപനം ഉണ്ടാവുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാനിലെ ഭീകര, സൈനിക താവളങ്ങള്‍ സൈന്യം തകര്‍ ത്തിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമ ണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയത്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു.


Read Previous

നമസ്കാരത്തിനിടെ പള്ളിയിൽ കുഴഞ്ഞു വീണ് കോഴിക്കോട് സ്വദേശി കുവൈത്തില്‍ മരിച്ചു

Read Next

തപാല്‍ വകുപ്പിന്റെ രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനം നിര്‍ത്തുന്നു, അവസാനിക്കുന്നത് 50 വര്‍ഷത്തിലേറെ പഴക്കമുള്ള സേവനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »