Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എസ് എസി വിഭാഗത്തിനും സ്ത്രീകള്‍ക്കും നല്‍കുന്ന ഫണ്ട് നിര്‍ത്തലാക്കണമെന്നോ അത്തരമൊരു വിഭാഗത്തിന് ഫണ്ട് നല്‍കരുതെന്നോ പ്രസംഗത്തില്‍ പറയുന്നില്ല. അടൂരിനെതിരെ കേസ് എടുക്കാനാവില്ല; പൊലീസിന് നിയമോപദേശം


തിരുവനന്തപുരം: ഫിലിം കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാ ലകൃഷ്ണനെതിരെ എസ് സി- എസ്ടി ആക്ട് പ്രകാരം കേസ് എടുക്കാനാവില്ലെന്ന് പൊലീസിന് നിയമ പോദേശം. പ്രസംഗം മുഴുവന്‍ പരിശോധിച്ചാല്‍ അടൂരിനെതിരെ പരാതിക്കാരന്‍ പറഞ്ഞ കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും നവാഗത സംവിധായകന് ഒന്നരക്കോടി ഫണ്ട് നല്‍കുന്നതിന് പകരം മൂന്ന് ആളുകള്‍ക്ക് കൊടുക്കണമെന്നാണ് പറഞ്ഞതെന്നും അത് ഒരു നയരൂപീകരണ യോഗത്തിലെ നിര്‍ദേശം മാത്രമായി കണ്ടാല്‍ മതിയെന്നുമാണ് നിയമോപദേശത്തില്‍ പറയുന്നത്.

എസ് സി – എസ്ടി കമ്മീഷനും മ്യൂസിയം പൊലീസിനുമാണ് അടൂരിനെതിരെ രണ്ട് പരാതികള്‍ ലഭിച്ചത്. സംഭവത്തില്‍ പട്ടികജാതി- പട്ടിക വര്‍ഗ കമ്മീഷന്‍ പത്തുദിവസത്തിനുള്ളില്‍ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കല്ലമ്പളളി മനുവിനോട് പൊലീസ് നിയമോപദേശം തേടുകയും പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗം നല്‍കുകയും ചെയ്തിരുന്നു.

പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ എസ് സി എസ്ടി ആക്ട് പ്രകാരം കേസ് എടുക്കാനാകില്ലെന്നാണ് നിയമോപദേശം ലഭിച്ചത്. പ്രസംഗം മുഴുവന്‍ പരിശോധിച്ചാല്‍ പരാതിക്കാരന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ നിലനില്‍ക്കുന്നതല്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. എസ് എസി വിഭാഗത്തിനും സ്ത്രീകള്‍ക്കും നല്‍കുന്ന ഫണ്ട് നിര്‍ത്തലാക്കണമെന്നോ അത്തരമൊരു വിഭാഗത്തിന് ഫണ്ട് നല്‍കരുതെന്നോ പ്രസംഗത്തില്‍ പറയുന്നില്ല.

പരിശീലനം നല്‍കണമെന്നാണ് പറഞ്ഞത്. സിനിമ നയരൂപീകരണയോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ഒരുനിര്‍ദേശമായി കണ്ടാല്‍ മതി. അത് ഒരു അധിക്ഷേപ പരാമര്‍ശമല്ലെന്നും പറയുന്നു. അടൂരിനെതിരെ പരാതിയില്‍ ഉന്നയിച്ച വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാവില്ലെന്ന നിയമോപദേശ മാണ് പൊലീസിന് ലഭിച്ചത്.


Read Previous

1.5 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം; ആറ് മന്ത്രാലയങ്ങള്‍ ഒരു കുടക്കീഴില്‍; കര്‍ത്തവ്യഭവന്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

Read Next

കടുത്ത നടപടിയുമായി ട്രംപ്: ഇന്ത്യക്കെതിരെ അധിക തീരുവ; നികുതി 50 ശതമാനമാക്കി ഉയര്‍ത്തി; നീതി രഹിതവും ന്യായീകരിക്കാനാവാത്തതുമായ നടപടി’: അധിക തീരുവയില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ, തീരുവ ഭീഷണിക്കിടെ അജിത് ഡോവല്‍ മോസ്‌കോയില്‍; വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »