Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വോട്ടര്‍ പട്ടിക ക്രമക്കേട്: : രേഖാമൂലം പരാതിയില്ലെങ്കിൽ രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, 5 ചോദ്യങ്ങളുമായി തിരിച്ചടിച്ച് രാഹുല്‍, കമ്മീഷൻ രാജ്യദ്രോഹം നടത്തുന്നു, വോട്ടർ ലിസ്റ്റില്‍ വ്യാപക ക്രമക്കേട് നടത്തിയത് എന്തിന്? ഡിജിറ്റൽ പതിപ്പുകൾ നൽകാത്തത് എന്ത്? മറുപടി തരാതെ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നത് എന്തിന്? 


ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനും രാഹുൽ ഗാന്ധിക്കും ഇടയിലെ തർക്കം രൂക്ഷമാകുന്നു. തെര ഞ്ഞെടുപ്പ് കമ്മീഷൻ രാജ്യദ്രോഹം നടത്തുന്നുവെന്ന് ഇന്ന് പുറത്തു വിട്ട വിഡിയോയിൽ രാഹുൽ ഗാന്ധി ആരോ പിച്ചു. ബീഹാറിലെ എഫ്ഐആറിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരാതി നല്കാൻ രാഹുൽ കാത്തിരിക്കു കയാണെന്ന് കമ്മീഷൻ വൃത്തങ്ങൾ പരിഹസിച്ചു.രാഹുൽ ഗാന്ധി രേഖാമൂലം പരാതി നല്കിയില്ലെങ്കിൽ മാപ്പു പറയണം. രാഹുൽ നേരിട്ട് ഒരു വിഷയത്തിലും ഇതുവരെ നേരിട്ട് പരാതി നല്കിയിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

വിജയിക്കാമായിരുന്ന പല തെരഞ്ഞെടുപ്പുകളും പരാജയപ്പെട്ടതോടെയാണ് താൻ അന്വേഷണം തുടങ്ങി യതെന്ന് ഇന്ന് പുറത്തുവിട്ട വിഡിയോയിൽ രാഹുൽ പറയുന്നു. ഒരു മണ്ഡലം പഠിക്കാൻ തന്നെ ആറു മാസം എടുത്തു. ഈ സാഹചര്യത്തിൽ കമ്മീഷൻ ഉടൻ ഡിജിറ്റൽ ഡേറ്റ കൈമാറണമെന്നും രാഹുൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനോട് 5 ചോദ്യങ്ങളും രാഹുല്‍ ഉന്നയിച്ചു

 1. ഡിജിറ്റൽ പതിപ്പുകൾ നൽകാത്തത് എന്ത്? 

2. വീഡിയൊ ദൃശ്യം നൽകാത്തത് എന്ത്?

3. തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ ലിസ്റ്റില് വ്യാപക ക്രമക്കേട് നടത്തിയത് എന്തിന്?

4. മറുപടി തരാതെ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നത് എന്തിന്?

5. ബിജെപിയുടെ ഏജൻ്റ് ആയി പ്രവർത്തിക്കുന്നത് എന്തിന്?

രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകൾക്കു ശേഷം ചില സംസ്ഥാനങ്ങളിലെ ഇ വോട്ടർ ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു എന്ന് പരാതി. മഹാരാഷ്ട്ര, ബീഹാർ, ഹരിയാന മധ്യപ്രദേശ് രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ വെബ്സൈറ്റിൽ പട്ടിക തുറക്കാനാകുന്നില്ല എന്നാണ് പരാതി. ഒന്നും ഒളിക്കാനില്ലെങ്കിൽ പട്ടിക പിൻവലിച്ചതെന്തിനെന്ന് കോൺഗ്രസ് ചോദിച്ചു. ഫാക്ട് ചെക്ക് എന്ന പോരിൽ രാഹുൽ ഗാന്ധിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ അപമാനിക്കുന്നതിലും കടുത്ത പ്രതിഷേധം ഇന്ത്യ സഖ്യം അറിയിച്ചു.


Read Previous

കേരളം വികസനത്തിൽ ഇന്ത്യക്ക് മാതൃകയോ?” കേളി ഉമ്മുൽഹമാം ഏരിയ സെമിനാർ സംഘടിപ്പിച്ചു

Read Next

ഒരിഞ്ച് നല്‍കിയാല്‍, ഒരു മൈല്‍ പിടിച്ചെടുക്കും’; യുഎസ് തീരുവയില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ചൈന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »