Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നുണ പൊളിഞ്ഞു; വീണാ ജോര്‍ജ് രാജിവയ്ക്കുകയാണ് ഇതിനുള്ള പോംവഴി’


തിരുവനന്തപുരം: ആരോഗ്യ രംഗത്തെ കൊട്ടിഘോഷിക്കപ്പെട്ട കേരള മോഡലിനെ കൂടുതല്‍ പ്രതിസന്ധി കളിലേക്ക് തള്ളിവിടുകയാണ് കേരള സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ . സത്യസന്ധരായ ജീവനക്കാര്‍ക്കെതിരെ ആരോപണങ്ങളുയര്‍ത്തി, സ്വന്തം വീഴ്ചകളില്‍ നിന്ന് തലയൂ രാനുള്ള സര്‍ക്കാരിന്റെ ശ്രമം തകര്‍ന്നുവീണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് കാണാതായെന്ന് മന്ത്രി വീണാ ജോര്‍ജ് വെളിപ്പെടുത്തിയ ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ത്തന്നെ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. ഇങ്ങനെ നുണകള്‍ ഓരോന്നായി പൊളിഞ്ഞുവീഴുമ്പോഴും മെഡിക്കല്‍ കോളജിലെ ദയനീയാവസ്ഥ പുറംലോകത്തെ അറിയിച്ച ഡോ. ഹാരിസ് ചിറക്കലിനെ വീണ്ടും സംശയനിഴലില്‍ നിര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമം. ഇത് ക്രൂരതയാണ്. അടിസ്ഥാന സൗകര്യങ്ങളും മതിയായ ജീവനക്കാരുമില്ലാതെ വീര്‍പ്പുമുട്ടുന്ന സര്‍ക്കാര്‍ ആശുപത്രികളെ അല്പമെങ്കിലും പിടിച്ചുനിര്‍ത്തുന്നത് കാര്യക്ഷമതയോടെ ജോലി ചെയ്യുന്ന ജീവനക്കാ രാണ്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചും കേസെടുത്തും അവരുടെ മനോവീര്യം തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടി ഈ മേഖലയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളിവിടുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ, കൂടുതല്‍ വഷളാക്കുന്ന ആരോഗ്യമന്ത്രി കേരളത്തിന് അപമാന മാണ്. അനാസ്ഥയുടെയും അഴിമതിയുടെയും പ്രതിരൂപമായ വീണാ ജോര്‍ജ് രാജിവയ്ക്കുകയാണ് ഇതിനുള്ള പോംവഴി. ഈ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടായെ തീരൂ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.


Read Previous

ഒരിഞ്ച് നല്‍കിയാല്‍, ഒരു മൈല്‍ പിടിച്ചെടുക്കും’; യുഎസ് തീരുവയില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ചൈന

Read Next

വോട്ട് മോഷണം; കേരളത്തിലും അസമിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കോണ്‍ഗ്രസ്, ബൂത്തുകളിലുടനീളം ജാഗ്രതയ്ക്ക് നിര്‍ദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »