Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അന്ന് തിരുവനന്തപുരത്ത്, ഇപ്പോള്‍ ജപ്പാനില്‍; വിണ്ടും പണിമുടക്കി ബ്രിട്ടന്റെ എഫ്-35 ബി!


ടോക്കിയോ: ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ്-35 ബി വീണ്ടും അടിയന്തര ലാന്‍ഡിങ്. യാത്രയ്ക്കിടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തില്‍ അടിയന്ത രമായി ലാന്‍ഡ് ചെയ്യിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാവിലെ തെക്കന്‍ ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തില്‍ എഫ്-35ബി ലൈറ്റ്നിംഗ് -2 യുദ്ധവിമാനം അടിയന്തരമായി ലാന്‍ഡിങ് നടത്തി യെന്ന് ജാപ്പനീസ് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റോയല്‍ നേവിയുടെ വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സിലെ വിമാനം, ജപ്പാന്‍-യുഎസ്-യുകെ സംയുക്ത അഭ്യാസത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇതിനിടെയാണ് കഗോഷിമയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. പ്രാദേശിക സമയം രാവിലെ 11:30 ഓടെയാണ് ലാന്‍ഡിഘ് നടന്നതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.

സമീപകാലത്ത് രണ്ടാം തവണയാണ് ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനം തകരാറിലാകുന്നത്. കഴിഞ്ഞ മാസമാണ് തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയ വിമാനം 38 ദിവസത്തിന് ശേഷമാണ് തിരിച്ചുപോയത്. ജൂണ്‍ 14-ന്, യുകെയില്‍ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള യാത്രക്കിടെ ഒരു എഫ്-35ബി യുദ്ധവിമാനം ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തരമായി നിലത്തിറ ക്കിയിരുന്നു.100 മില്യണ്‍ ഡോളറിലധികം വിലവരുന്ന, ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവി മാനങ്ങള്‍ എന്നറിയപ്പെടുന്ന അഞ്ചാം തലമുറ ജെറ്റാണ് എഫ്-35.


Read Previous

ഇരട്ടവോട്ട് ചെയ്തതിന് തെളിവുണ്ട്, നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് വിചാരിക്കേണ്ട’ ബിജെപിക്ക് വേണ്ടി ഏജന്റ് പണി എടുക്കേണ്ട ജോലിയാണോ തെരഞ്ഞെടുപ്പ് കമ്മീഷനുള്ളത്: കെ സി വേണുഗോപാല്‍.

Read Next

എന്റെ സ്ഥലത്തേക്ക് വരു, ഒരുമിച്ച് അത്താഴം കഴിക്കാം’; വിവാഹ മോചനം നേടിയ ദിവസം ട്രംപ് ഡേറ്റിനു വിളിച്ചെന്ന് നടി എമ്മ തോംപ്സൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »