Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ തുറന്നടിച്ചു ഡോ. ഹാരിസ്; കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവര്‍ത്തകര്‍ ജയിലിലയക്കാന്‍ ശ്രമിച്ചു


തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന് താൻ നടത്തിയ വെളിപ്പെടുത്തലിൽ കേരളം ഒപ്പം നിന്നപ്പോഴും ചില സഹപ്രവർത്തകർ തന്നെ ജയിലിലടയ്ക്കാൻ ശ്രമിച്ചുവെന്ന് യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറക്കല്‍. തന്നെ അപമാനിക്കാൻ വാർത്താസമ്മേളനം നടത്തിയ സഹപ്രവർത്തകരോട് വിഷമമുണ്ടെങ്കിലും, നിയമനടപടികൾക്കി ല്ലെന്നും അവർ സുഹൃത്തുക്കളായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ പോലും തന്നെ കുടുക്കാൻ ചിലർ ശ്രമിച്ചെന്നും, ‘വെള്ളിനാണയങ്ങളെ’ എല്ലാവർക്കും അറിയാമെന്നും ഡോ. ഹാരിസ് വികാരഭരിതനായി പറഞ്ഞു. 1986 മുതൽ തനിക്കൊപ്പം ഉണ്ടായിരുന്നവരാണ് ഈ നീക്കം നടത്തിയതെന്നും, തന്നെ നേരിട്ട് വിളിച്ച് വിശദീകരണം ചോദിക്കാമായിരുന്നിട്ടും മാധ്യമങ്ങളെ വിളിച്ച് അപമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രി അറിഞ്ഞുകൊണ്ടാണോ വാർത്താസമ്മേളനം നടന്നതെന്ന് തനിക്കറി യില്ലെന്നും അദ്ദേഹം പറഞ്ഞു. പരിഭവവും പരാതികളുമുണ്ടെങ്കിലും നിയമനടപടി തുടരില്ലെന്നും, അവർ സുഹൃത്തുക്കളായി തുടരുമെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.

അതിനിടെ, ഡോ. ഹാരിസ് ഹസനുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. കാണാതായ ഉപകരണം കണ്ടെത്തിയ സാഹചര്യത്തിൽ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ ഡോ. ഹാരിസിനെതിരെ ഒരു പരാമർശവുമില്ല. സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഡോക്ടർക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായും റിപ്പോർ ട്ടുകളുണ്ട്. ഉപകരണം കണ്ടെത്തിയതിനാൽ അന്വേഷണം അവസാനിപ്പിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. ഈ റിപ്പോർട്ട് ഉടൻ തന്നെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറും.


Read Previous

“മുൻ ഉപരാഷ്‌ട്രപതി എവിടെ? അദ്ദേഹത്തിൻ്റെ സുരക്ഷയില്‍ ആശങ്ക”, പ്രതികരണം ആവശ്യപ്പെട്ട് അമിത് ഷായ്‌ക്ക് കത്തയച്ച് സഞ്ജയ് റാവത്ത്

Read Next

ഞങ്ങളുടെ വിലാസത്തില്‍ 9 വോട്ട്, ആരെയും അറിയില്ല’; തൃശൂരിലെ കള്ളവോട്ട് ആരോപണത്തില്‍ വെളിപ്പെടുത്തലുമായി വീട്ടമ്മ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »