ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ്, എടപ്പ ക്രിക്കറ്റ് ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം മലാസ് ഗ്രൗണ്ടിൽ വച്ച്, ടെക്നോമെയ്ക്കിൻറെ എംഡി ഹബീബ് അബൂബക്കർ, എടപ്പ ചെയർമാൻ അലി ആലുവ എന്നിവരിൽ നിന്ന് ടീം ക്യാപ്റ്റൻ അനസ് കോതമംഗലവും, വൈസ് ക്യാപ്റ്റൻ മുഹമ്മദ് തസ്ലീമും ചേർന്ന് ഏറ്റു വാങ്ങി. എടപ്പ സ്പോർട്സ് കൺവീനർ ജസീർ കോതമംഗലത്തിന്റെ ആമുഖ പ്രഭാഷത്തോടെ തുടങ്ങിയ ചടങ്ങിൽ പ്രസിഡൻറ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. റിയാദിലെ പ്രശസ്ത ജീവ കാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് മുഖ്യ അതിഥിയായിരുന്നു. “ക്രിക്കറ്റ് ഒരു ഗെയിമല്ല, അത് ഒരു വികാരമാണ്. നമ്മുടെ മനസ്സിന്റെ ആഴങ്ങളിൽ നിന്നും വരുന്ന സമ്മര്‍ദ്ദവും സന്തോഷവുമെല്ലാം പങ്കുവെക്കാൻ അവസരമൊരുക്കുന്ന ഒരു ശക്തമായ വേദിയാണ് ക്രിക്കറ്റ്. സ്വന്തം നാട്ടിൽ നിന്നും ദൂരെ കഴിയുന്ന നമുക്ക് ഇത്തരം ക്ളബുകൾ ഒറ്റപെടലുകളിൽ നിന്ന് സ്വാന്തനമേകാനും, സൗഹൃദങ്ങളും, സംസ്കാരവും ശക്തിപ്പെടുത്താനും ഉപകരിക്കുന്നു.” എന്ന് ശിഹാബ് കൊട്ടുകാട് അഭിപ്രായപ്പെട്ടു.

റിയാദിലെ വിവിധ സംഘടനാ നേതാക്കളായ ജയൻ കൊടുങ്ങല്ലൂർ (ഇന്ത്യന്‍ മീഡിയ ഫോറം), അമീർ പട്ടണം, അജീഷ് ചെറുവട്ടൂർ (ഒഐസിസി), ഉസ്മാൻ പരീത്, തൻസിൽ ജബ്ബാർ (കെഎംസിസി), സുധീർ കുമിൾ (നവോദയ), ഉമ്മർ മുക്കം (ഫോർക്ക), സാജു ദേവസ്സി (പെരുമ്പാവൂർ അസോസിയേഷൻ), റഫീഖ് കൊച്ചി (കൊച്ചിൻ കൂട്ടായ്മ), അയൂബ് ഖാൻ (മുൻ എൻആർകെ ചെയർമാൻ), അഷ്‌റഫ് അപ്പക്കാട്ടിൽ (പാലക്കാട് ജില്ലാ കൂട്ടായ്മ), സജിൻ നിഷാൻ, സാനു മാവേലിക്കര (റിയാദ് ടാക്കീസ്), ഷാജഹാൻ ചാവക്കാട് (നമ്മൾ ചാവക്കാട്ടുകാർ), ബാലു കുട്ടൻ (മൈത്രി) എന്നിവർ ആശംസകൾ നേർന്നു.

ക്രിക്കറ്റ് ക്ലബ് അംഗങ്ങളായ ആരിഷ് റഷീദ്, മുഹമ്മദ് സഹൽ, അജ്നാസ് ബാവു, രഞ്ജു, രാജേഷ് നന്ദനൻ, ഫയാസ്, അസ്ബിൻ എന്നിവർ എടപ്പാ ഭാരവാഹികളായ സലാം പെരുമ്പാവൂർ, ഷുക്കൂർ ആലുവ, ഗോപകുമാർ പിറവം, നൗഷാദ് ആലുവ, ജിബിൻ സമദ് കൊച്ചി, ലാലു വർക്കി, ജോബി ലൂക്കോസ്, നിഷാദ് ചെറുവട്ടൂർ എന്നിവരിൽ നിന്ന് ജേഴ്‌സി ഏറ്റു വാങ്ങി. എടപ്പ എക്സിക്യൂട്ടീവ് മെമ്പർമാരായ മുഹമ്മദ് ഉവൈസ്, ഷമീർ മുഹമ്മദ്, അമീർ ആലുവ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആക്റ്റിംഗ് സെക്രട്ടറി അഡ്വ അജിത്‌ഖാൻ സ്വാഗതവും ജോയിന്റ് ട്രെഷറർ അമീർ കാക്കനാട് നന്ദിയും രേഖപ്പെടുത്തി.
