Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാര്‍ലമെന്റിലും ഇല്ല, തൃശൂരിലും ഇല്ല; സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ മാത്രം; ധാര്‍മികതയുണ്ടെങ്കില്‍ രാജിവയ്ക്കണം; കെ മുരളീധരന്‍


കോഴിക്കോട്: തൃശൂര്‍ ലോക്‌സഭയിലെ വ്യാജവോട്ട് ആരോപണത്തിന് പിന്നാലെ കലക്ടര്‍ കൃഷ്ണതേജി നെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടും മൗനം പാലിച്ചുവെന്ന് മുരളീധരന്‍ പറഞ്ഞു. വ്യാജവോട്ട് ചെയ്യാനെത്തിയവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ അവര്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമുണ്ടെന്ന് പറഞ്ഞ് കലക്ടര്‍ അനുവദിക്കുകയായിരു ന്നെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ധാര്‍മികതയുണ്ടെങ്കില്‍ സുരേഷ് ഗോപി എംപി സ്ഥാനം രാജിവയ്ക്കണം. സുരേഷ് ഗോപി ഇപ്പോള്‍ പാര്‍ലമെന്റിലും ഇല്ല, തൃശൂരിലും ഇല്ല. ഫെയ്‌സ്ബുക്കില്‍ മാത്രമാണ് ഉള്ളത്. പാര്‍ലമെന്റിന്റെ ഒരു വിഷ്വല്‍സിലും സുരേഷ് ഗോപിയെ കാണാനില്ലെന്നും മുരളീധരന്‍ പരിഹസിച്ചു.

തൃശൂരിലെ വ്യാജവോട്ടില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും കലക്ടറുടെ ഭാഗത്തുനിന്നുണ്ടായില്ല. ബിജെപിയും കലക്ടറും തമ്മിലുള്ള ഡീലാണ് ഉണ്ടായത്. ഇലക്ഷന്‍ കഴിഞ്ഞതിന് പിന്നാലെ കലക്ടറെ ആന്ധ്ര ഉപമുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് ഡീലിന്റെ ഭാഗമാണെന്നും മുരളീധരന്‍ പറഞ്ഞു. ആലത്തൂര്‍, ചാലക്കുടി എന്നിവിടങ്ങളിലാണ് വ്യാപകമായി വ്യാജ വോട്ടുകള്‍ ചേര്‍ത്തത്. ഇതിന്റെ ഭാഗമായാണ് ചാലക്കു ടിയില്‍ ബിഡിജെഎസ് സ്ഥനാര്‍ഥിക്ക് ചാലക്കുടിയില്‍ വന്‍തോതില്‍ വോട്ടുചേര്‍ച്ച ഉണ്ടായെന്നും കെ മുരളീധരന്‍ പറഞ്ഞു.


Read Previous

’11 വോട്ട് കള്ളവോട്ടാണെന്നരിക്കട്ടെ, സുരേഷ് ഗോപിയുടെ 75,000 വോട്ടിന്റെ ജയം ഇല്ലാതാകുമോ?’: വി മുരളീധരന്‍

Read Next

തൃശ്ശൂരിൽ നടന്നത് ജനാധിപത്യ കശാപ്പ്!; സുരേഷ് ​ഗോപി രാജിവെച്ച് വോട്ടർമാരോട് മാപ്പു പറയണം: വി ശിവൻകുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »