Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബർ രണ്ട്​ മുതൽ 11 വരെ; പ്രദർശനത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് 19 വരെ


റിയാദ്​: റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2025 ഒക്ടോബർ രണ്ട്​ മുതൽ 11 വരെ നടക്കും. പ്രാദേശിക, അന്തർദേശീയ പ്രസാധക സ്ഥാപനങ്ങളുടെ വിപുലമായ പങ്കാളിത്തം ഇത്തവണയും മേളയിലുണ്ടാകും. വായനക്കാർക്കും എഴുത്തുകാർക്കും ഇടയിലുള്ള വിടവ് നികത്തുകയും വിവിധ വിജ്ഞാന മേഖലക ളിൽ നിന്നുള്ള ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ അവതരിപ്പിക്കുകയും ചെയ്യുക എന്ന സാംസ്​കാരിക ദൗത്യത്തിന്‍റെ ഭാഗമായുള്ള മേള സൗദി സാഹിത്യ പ്രസിഡദ്ധീകരണ, വിവർത്തന അതോറി റ്റിയാണ്​ സംഘടിപ്പിക്കുന്നത്​. പ്രദർശനത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ നിശ്ചിത ലിങ്ക് വഴി ഓഗസ്റ്റ് 19 വരെ തുടരും.

പ്രസിദ്ധീകരണം, വിവർത്തനം, സാഹിത്യ വ്യവസായങ്ങൾ എന്നിവയ്‌ക്കുള്ള പ്രധാന സാംസ്​കാരിക വേദിയായിരിക്കും റിയാദ്​ പുസ്​തകമേള. ബൗദ്ധിക സെമിനാറുകളും തുറന്ന സംവാദങ്ങളും ഇതിലുൾ പ്പെടുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ബുദ്ധിജീവികളുടെയും വിദഗ്​ധരുടെയും ഒരു സംഘം പങ്കെടുക്കുന്ന പ്രത്യേക വർക്ക്‌ഷോപ്പുകളും പ്രഭാഷണങ്ങളുമുണ്ടാകും. സൗദി എഴുത്തുകാരെ പിന്തുണയ്ക്കുന്നതിനായി ഒരു പ്രത്യേക കോർണർ. കുട്ടികൾക്കായി പ്രത്യേക പവലിയനും ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

നൂതനമായ വിദ്യാഭ്യാസ, വിനോദ പ്രവർത്തനങ്ങളിലൂടെ വായനാപ്രേമം വളർത്തുന്ന സംവേദനാത്മക ഉള്ളടക്കം കുട്ടികളിലെ പവലിയനിലുണ്ടാകും. ചെറുപ്പം മുതലേ പുസ്തകങ്ങളുമായി ബന്ധപ്പെടാനും വായന അവരുടെ ജീവിതശൈലിയുടെ ഭാഗമാക്കാനും യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്നതി നായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക പരിപാടികളിൽ ഒന്നാണ് റിയാദ് അന്താരാഷ്ട്ര പുസ്തകമേള. വലിയ പൊതുജന പങ്കാളിത്തം, വൈവിധ്യമാർന്ന സാംസ്​കാരിക പരിപാടി, വിവിധ അറബ്, പ്രാദേശിക, അന്തർദേശീയ രാജ്യങ്ങളിൽ നിന്നുള്ള പ്രസാധക സ്ഥാപനങ്ങളുടെ ഗണ്യമായ പങ്കാളിത്തം എന്നിവയാൽ അറിയപ്പെടുന്ന പ്രമുഖ സാംസ്​കാരിക മേളകൂടിയാണ്​.


Read Previous

വ്യാജ വോട്ട്; സുരേഷ് ഗോപിക്കെതിരായ പരാതി എസിപി അന്വേഷിക്കും; നിയമോപദേശം തേടും

Read Next

വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: പൂങ്കുന്നത്തെ രണ്ട് ഫ്‌ളാറ്റില്‍ നിന്ന് ചേര്‍ത്തത് 117 വോട്ടുകളെന്ന് കോണ്‍ഗ്രസ്; 2024 ല്‍ വോട്ടര്‍മാര്‍ ഏറ്റവും കൂടിയത് തൃശൂരില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »