ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : സഊദി കെഎംസിസി നാഷനൽ കമ്മിറ്റി ആസ്ഥാന മന്ദിരത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് നാഷനൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കോഴിക്കോട് സഊദി കെഎംസിസി സെന്ററിൽ വെച്ച് ആഗസ്റ്റ് 17 ന് ഞായാറാഴ്ച്ച രാവിലെ മുതൽ നടക്കുന്ന ചടങ്ങിൽ മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി, ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ, ട്രഷറർ പി വി അബ്ദുൽ വഹാബ്, സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉൾപ്പടെ സംസ്ഥാന മുസ്ലിംലീഗിന്റെയും പോഷക ഘടകങ്ങളുടെയും നേതാക്കൾ പങ്കെടുക്കും. ചടങ്ങിൽ വെച്ച് രണ്ടര കോടി രൂപയുടെ സുരക്ഷാ പദ്ധതി ആനുകൂല്യ വിതരണവും നടക്കും. നേരത്തെ ഫെബ്രുവരി 20ന് താൽകാലിക കെട്ടിടത്തിൽ ആരംഭിച്ച സെന്ററിന് സ്വന്തമായുള്ള കെട്ടിടത്തിനതിന്റെ നിർമ്മാണം ഒരു വർഷത്തിനകം പൂർത്തിയാക്കും.
സാമൂഹിക സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായി ഇക്കൊല്ലം മരണപ്പെട്ട നാൽപതോളം പ്രവാസികളുടെ കുടുംബങ്ങൾക്കുള്ള ആനുകൂല്യ വിതരണവും മറ്റൊരു സെഷനിൽ വെച്ച് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കും. കെഎംസിസി കേരള ട്രസ്റ്റിന്റെ കീഴിൽ കഴിഞ്ഞ 12 വർഷമായി നടത്തി വരുന്ന സാമൂഹിക സുരക്ഷാ പദ്ധതി സഊദിയിലെ പ്രവാസി സമൂഹത്തിന്റെ ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയായി വളർന്നു കഴിഞ്ഞു. പന്ത്രണ്ട് വർഷത്തിനിടയിൽ ഈ പദ്ധതിയിൽ അംഗങ്ങളായിരിക്കെ എഴുനൂറോളം പ്രവാസികളാണ് വിവിധ കാരണങ്ങളാൽ മരണമടഞ്ഞത്. അവരുടെ നിരാലംബരായ കുടുംബങ്ങൾക്ക് അത്താണിയായി മാറിയ പദ്ധതിയെ സഊദിയിലെ പ്രവാസി സമൂഹം ജാതി മതഭേദമന്യേ കക്ഷി രാഷ്ട്രീയത്തിന് അതീതമായി നെഞ്ചേറ്റുകയായിരുന്നു. നിലവിൽ എൺ പത്തി അയ്യായിരത്തോളം അംഗങ്ങളുള്ള പദ്ധതി പ്രവാസ ലോകത്ത് മലയാളികൾ കൈ കോർക്കുന്ന ഏറ്റവും വലിയ പരസ്പര സഹായ പദ്ധതിയാണ്.

ചടങ്ങിൽ വെച്ച് കേരളത്തിലെ വിവിധ ആശുപത്രികളുമായി ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഹെൽത്ത് കെയർ സപ്പോർട്ട് ഫോർ മെംബേർസ് ആന്റ് ഫാമിലീസ് എന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രമുഖ ആതുരാലയങ്ങളു യമായി കൈകോർത്താണ് സഊദി കെഎംസിസി നാഷണൽ കമ്മിറ്റി ഈ പദ്ധതി ആവിഷ്കരിക്കുന്നത്. പ്രശസ്തമായ ആശുപത്രികളെ ചേർത്ത് പിടിച്ചു കൊണ്ട് പ്രവാസികൾക്കും കുടുംബങ്ങൾക്കും ഏറെ ഉപകാരപ്പെടുന്ന ഇത്തരമൊരു പദ്ധതി ഇതാദ്യമായാണ് ഒരു പ്രവാസി സംഘടന നടപ്പിലാക്കുന്നത് . കെഎംസിസിയുമായി കൈകോർക്കുന്ന സഊദിയിലെ പ്രവാസി സമൂഹത്തിന് ഇതിന്റെ ഗുണഫല ങ്ങൾ ലഭ്യമാകും.
സഊദി ചന്ദ്രികയുടെ വെബ്‌സൈറ്റ് ലോഞ്ചിങ്ങും ഇതോടനുബന്ധിച്ച് ചടങ്ങിൽ നടക്കും. ഓൺലൈൻ വഴി സഊദിയിലെ പ്രവാസികൾക്ക് ഏറ്റവും പുതിയ വാർത്തകൾ ലഭ്യമാകുന്ന വിധത്തിലാണ് സഊദി ചന്ദ്രിക ഓൺലൈൻ ആരംഭിക്കുന്നതെന്ന് നാഷനൽ കമ്മിറ്റി നേതാക്കളായ കെ പി മുഹമ്മദ്‌കുട്ടി, കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട് , അഹമ്മദ് പാളയാട്ട് , ഖാദർ ചെങ്കള എന്നിവർ അറിയിച്ചു. ഞായറാഴ്‍വാ കോഴിക്കോട് നടക്കുന്ന ചടങ്ങിൽ നാട്ടിലുളള സഊദി കെഎംസിസിയുടെ നേതാക്കളും പ്രവർത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു .
