Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കലാപൂരം’, തൃശൂർ ഒരുങ്ങുന്നു; 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം, സംഘാടക സമിതി രൂപീകരിച്ചു


തൃശൂർ: പൂരങ്ങളുടെ നാട്ടിൽ 2026 ജനുവരി 7 മുതൽ 11 വരെ അരങ്ങേറുന്ന, കലകളുടെ പൂരമായ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ നടത്തിപ്പിനായി 19 ഉപസമിതികളടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. 25-ഓളം വേദികളിലായി 240-ൽ പരം ഇനങ്ങളിൽ 14,000-ത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും. മേളയുടെ സുഗമമായ നടത്തിപ്പി നായി വിപുലമായ സ്വാഗത സംഘമാണ് രൂപീകരിച്ചതെന്ന് മന്ത്രി അറിയിച്ചു.

സ്കൂൾ മത്സരങ്ങൾ ഒക്ടോബർ 10നുള്ളിലും സബ്ജില്ലാ മത്സരങ്ങൾ ഒക്ടോബർ അവസാന വാരത്തിലും, ജില്ലാ മത്സരങ്ങൾ നവംബർ 30-നുള്ളിലും പൂർത്തിയാക്കും. തുടർച്ചയായി മൂന്നുവർഷം വിധി കർത്താക്ക ളായി വന്നവരെ ഈ വർഷം മുതൽ ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയി ട്ടുണ്ട്. കലോത്സവത്തിൻ്റെ ഭക്ഷണ വിതരണത്തിന് ആവശ്യമായ പച്ചക്കറികളും മറ്റു വിഭവങ്ങളും ഓരോ വിദ്യാർഥികളുടെ വീട്ടിൽ നിന്നു ശേഖരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. തൃശൂരിലെ പരമാവധി സ്കൂളുകളിൽ സ്വർണ കപ്പുമായി യാത്ര നടത്തുന്നതും പരിഗണനയിലുണ്ട്.

എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ കുട്ടികളെ കലോത്സവം കാണുവാനും ആസ്വദിക്കുവാനും വേദിയി ൽ എത്തിക്കുന്നതിന് നടപടി സ്വീകരിക്കാൻ അധ്യാപകർക്ക് നിർദ്ദേശം നൽകി. കലോത്സവവുമായി ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം ഉൾക്കൊള്ളാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

കോർപറേഷൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ റവന്യു മന്ത്രി അഡ്വ. കെ രാജൻ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥിയായി. യോഗത്തിന് മുന്നോടിയായി സ്കൂൾ വിദ്യാർഥികളുടെ വിവിധ കലാ പ്രകടനങ്ങൾ അരങ്ങേറി.


Read Previous

സ്വൈര ജീവിതം തകർക്കാൻ നോക്കുന്നു, ഇരുട്ടിന്റെ ശക്തികൾക്കെതിരെ നിതാന്ത ജാഗ്രത വേണം’; പൊലീസിനോട് മുഖ്യമന്ത്രി

Read Next

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച് കുപ്പികളിലാക്കി വില്‍പ്പന; 6500 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »