Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിർമാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പ്; സാന്ദ്രാ തോമസിന്റെ ഹർജി തള്ളി കോടതി


കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സംഘടനാ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ സാന്ദ്രാ തോമസിന് തിരിച്ചടി. പ്രസിഡന്റ്, ട്രഷറർ, എക്‌സിക്യുട്ടീവ് കമ്മിറ്റി സ്ഥാനങ്ങളി ലേക്ക് സമർപ്പിച്ച പത്രിക തള്ളിയതിനെതിരെ സാന്ദ്ര നൽകിയ ഹർജി കോടതി തള്ളി. എറണാകുളം സബ് കോടതിയാണ് സാന്ദ്രയുടെ ഹർജി തള്ളിയത്. നാമനിർദേശ പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌താണ് സാന്ദ്ര കോടതിയിൽ കേസ് ഫയൽ ചെയ്‌തിരുന്നത്. വിധി വന്നതിന് പിന്നാലെ സാന്ദ്ര മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

‘വിധി നിരാശാജനകം, അപ്രതീക്ഷിതം, നിയമവിദഗ്ദ്ധരുമായി ആലോചിച്ച് ഭാവി നടപടികൾ സ്വീകരി ക്കും’ – എന്നാണ് സാന്ദ്ര പറഞ്ഞത്. അസോസിയേഷനിൽ മൂല്യനിർണയം നടത്തിയ വരണാധികാരിയുടെ തീരുമാനം പക്ഷപാതപരമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സാന്ദ്ര കോടതിയെ സമീപിച്ചത്. അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സൂക്ഷ്‌മപരിശോധനയ്‌ക്ക് ഒരു വരണാധികാരിയെ നിയമിക്കാം എന്ന് സംഘടനയുടെ നിയമാവലിയിൽ പറഞ്ഞിട്ടില്ലെന്നും നിയമാവലിയിൽ ഇല്ലാത്ത വരണാധികാരി യെ നിയമിച്ചതിനെയും കോടതിയിൽ ചോദ്യം ചെയ്‌തിട്ടുണ്ടെന്നും സാന്ദ്ര വെളിപ്പെടുത്തിയിരുന്നു.

യോഗ്യത കാണിക്കാൻ ആവശ്യമായ സിനിമകളുടെ എണ്ണം നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വരണാധികാരി പത്രിക തള്ളിയത്. ഒമ്പത് സിനിമകൾ നി‌ർമിച്ചിട്ടുണ്ടെന്നാണ് സാന്ദ്രയുടെ വാദം. ഫ്രൈഡേ ഫിലിംസുമായി സഹകരിച്ച് ഏഴ് സിനിമകളും സ്വന്തം ബാനറിൽ രണ്ടും. എന്നാൽ, നിർമാ താവ് എന്ന നിലയിൽ സ്വതന്ത്രമായി മൂന്ന് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു വരണാധികാരിയുടെ നിലപാട്. സാന്ദ്ര നൽകിയ മൂന്ന് സർട്ടിഫിക്കറ്റുകളിൽ അവസാനത്തേത് ഫ്രൈഡേ ഫിലിംസിന്റെ ബാനറിലുള്ളതാണെന്നും അത് പരിഗണിക്കാനാകില്ലെന്നും വരണാധികാരി പറഞ്ഞു. എതിർത്തപ്പോൾ സാന്ദ്രയ്‌ക്ക് കോടതിയെ സമീപിക്കാമെന്നായിരുന്നു വരണാധികാരിയുടെ നിർദേശം.


Read Previous

”സിന്ധു നദീജലം പാകിസ്ഥാന്റെ ജീവരക്തം, ഒരു തുള്ളിയെങ്കിലും ഇന്ത്യ തട്ടിയെടുത്താല്‍ ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കും”: പാക് പ്രധാനമന്ത്രി

Read Next

ലേബർ, ലോഡിങ്, അൺ ലോഡിങ് അടക്കം തൊഴിൽ വിസ സ്റ്റാമ്പിങ്ങിനായി ഭൂരിഭാഗം പ്രൊഫഷനുകൾക്കും പരീക്ഷ നിർബന്ധമാക്കി സൗദി അറേബ്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »