ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കോഴിക്കോട്: പൊലീസ് കസ്റ്റഡിയില്‍ നിന്നും പോക്സോ കേസ് പ്രതി ചാടിപ്പോയി. കോഴിക്കോട് ഫറോക്ക് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നാണ് അസം സ്വദേശിയായ പ്രസണ്‍ ജിത്ത് ആണ് രക്ഷപ്പെട്ടത്. പൊലീസ് സ്റ്റേഷനില്‍ നിന്നും കൈവിലങ്ങുമായാണ് പ്രതി രക്ഷപ്പെട്ടത്. ബംഗളൂരുവില്‍ നിന്ന് പിടികൂടിയ പ്രതിയെ സ്റ്റേഷനിലേക്ക് എത്തിച്ചതിന് പിന്നാലെയാണ് പ്രതി രക്ഷപ്പെട്ടത്.
ഫറോക്ക് പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന യുപി സ്വദേശിയായ പെണ്‍കുട്ടിയെ തട്ടി ക്കൊണ്ട് പോകാൻ ശ്രമിച്ച കേസിലെ പ്രതിയാണ് പ്രസണ്‍ ജിത്ത്. ഇയാള്‍ക്കായി പോലീസ് സ്റ്റേഷന് പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്. പ്രദേശത്തെ ഒഴിഞ്ഞ സ്ഥലത്തുള്‍പ്പെടെ നാട്ടുകാരുടെ സഹായത്തോടെയാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.
