ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡൽഹി: സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. പൊലീസ് സേനയിൽ 89 അവാർഡുകളാണ് ഇത്തവണയുള്ളത്. അഗ്നിരക്ഷാ സേനയ്ക്ക് അഞ്ചും സിവിൽ ഡിഫൻസ് & ഹോം ഗാർഡ് സർവീസിന് മൂന്നും കറക്ഷണൽ സർവീസിന് രണ്ടും അവാർഡുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പൊലീസ്, ഫയർ, ഹോം ഗാർഡ് & സിവിൽ ഡിഫൻസ് (HG & CD), കറക്ഷണൽ സർവീസസ് എന്നിവയു ള്‍പ്പെടെ ആകെ 1090 പേരാണ് ധീരതയ്ക്കും സേവനത്തിനുമുള്ള മെഡലുകള്‍ക്ക് അർഹത നേടിയത്. 233 പേർക്ക് ധീരതയ്ക്കുള്ള മെഡൽ (GM), 99 പേർക്ക് വിശിഷ്ട സേവനത്തിനുള്ള മെഡൽ (PSM), 758 പേർക്ക് മെറിറ്റോറിയസ് സർവീസിനുള്ള മെഡൽ അഥവാ സ്തുത്യർഹ സേവനത്തിനുള്ള മെഡൽ (MSM) എന്നിങ്ങനെയാണ് കണക്ക്.
കേരളത്തിൽ നിന്ന് എസ്പി അജിത് വിജയൻ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹനായി. സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് കേരളാ പൊലീസിൽ നിന്ന് 10 പേർ അർഹത നേടിയിട്ടുണ്ട്.
- ശ്യാംകുമാർ വാസുദേവൻ പിള്ള, പൊലീസ് സൂപ്രണ്ട്
- രമേഷ് കുമാർ പരമേശ്വര കുറുപ്പ് നാരായണക്കുറുപ്പ്, പൊലീസ് സൂപ്രണ്ട്
- പേരയിൽ ബാലകൃഷ്ണൻ നായർ, അഡിഷണൽ പൊലീസ് സൂപ്രണ്ട്
- പ്രവി ഇവി, അസിസ്റ്റൻ്റ് കമാൻഡൻ്റ്
- പ്രേമൻ യു, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്
- മോഹനകുമാർ രാമകൃഷ്ണ പണിക്കർ, ഹെഡ് കോൺസ്റ്റബിൾ
- സുരേഷ് ബാബു വാസുദേവൻ, ഡെപ്യൂട്ടി കമാൻഡൻ്റ്
- രാമദാസ് ഇളയടത്ത് പുത്തൻവീട്ടിൽ, ഇൻസ്പെക്ടർ
- എസ് എംടി സജിഷ കെ പി, ഹെഡ് കോൺസ്റ്റബിൾ, കേരളം
- എസ് എംടി ഷിനിലാൽ എസ്എസ്, ഹെഡ് കോൺസ്റ്റബിൾ
2024ൽ 1037 പേർ മെഡലിന് അർഹരായി
കഴിഞ്ഞ വർഷം 2024ൽ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകൾക്ക് കേരളത്തിൽ നിന്നും അഞ്ച് പേരും സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡലുകൾക്ക് 15 പേരുമാണ് അർഹരായത്. രാജ്യത്താകെ വിവിധ വിഭാഗങ്ങളിലായി 1037 പേർക്കാണ് മെഡൽ സമ്മാനിച്ചത്.
വിശിഷ്ട സേവനത്തിനുള്ള മെഡലുകൾക്ക് കേരളത്തിൽ നിന്ന് പൊലീസ് സർവീസിൽ ഒരാളും, ഫയർ സർവീസിൽ മൂന്ന് പേരും, ജയിൽ വകുപ്പിൽ നിന്ന് ഒരാളുമാണ് അർഹത നേടിയത്. പൊലീസ് സർവീ സിൽ നിന്നും എഡിജിപി എച്ച്ആർഐ വെങ്കടേഷ് ഹത്തേ ബെൽഗൽ, ഫയർ സർവീസിൽ നിന്നും സ്റ്റേഷൻ ഓഫിസർമാരായ ബിജു വി കെ, ഷാജി കുമാർ ടി, സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ ദിനേശൻ സി വി, ജയിൽ വകുപ്പിൽ നിന്നും ജയിൽ സൂപ്രണ്ട് വിജയൻ പി എന്നിവർക്കാണ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകൾ ലഭിച്ചത്.
