ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : തൃശൂർ ജില്ലാ സൗഹൃദവേദി സൗദി അറേബ്യയുടെ മെമ്പർഷിപ് ക്യാമ്പയിന് റിയാദില്‍ തുടക്കമായി സൗഹൃദവേദി സൗദി പ്രസിഡന്റ് . കൃഷ്ണകുമാർ പ്രമുഖ വ്യക്തിത്വമായ . ബഷീർ ചെറുവത്താനിക്ക് അംഗത്വം നൽകി ഉത്ഘാടനം നിർവ്വഹിച്ചു.
അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തി റിയാദ് കേന്ദ്രീകരിച്ചു കഴിഞ്ഞ പതിനഞ്ചു വർഷമായി പ്രവർത്തിക്കുന്ന തൃശൂർ ജില്ലക്കാരുടെ സംഘടനയായ സൗഹൃദവേദി 2026 ലേക്കുള്ള അംഗത്വം പുതുക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനും ഉള്ള നടപടികൾക്കാണ് തുടക്കമായത് .
സൗഹൃദവേദിയുടെ അൽഖർജ്, ദമ്മാം, ജുബൈൽ, ജിദ്ദ തുടങ്ങി എല്ലാ കേന്ദ്രങ്ങളിലും അംഗത്വം പുതുക്കുന്നതിന് കഴിയുന്നതാണ്. ആഗസ്ത് 15 മുതൽ ഡിസംബർ 15 വരെയാണ് അംഗത്വം പുതുക്കുന്ന തിനുള്ള സമയം. അംഗങ്ങൾക്കായി നിരവധി ആനുകൂല്യങ്ങൾ സമയബന്ധിതമായി നടത്തിക്കൊണ്ടു പോകുന്ന സൗഹൃദവേദിയുടെ പ്രവർത്തനം സൗദിയുടെ മറ്റു മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നടപടികൾ നടന്നു വരുന്നു. ഷെറിൻ മുരളിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ മുൻ പ്രസിഡന്റ് ധനഞ്ജയകുമാർ ആശംസകൾ നേർന്നു.
സൂരജ്, ശരത് ജോഷി, സുരേഷ് തിരുവില്വാമല എന്നിവർ യോഗത്തിനു നേതൃത്വം നൽകി. ട്രഷറർ ഷാഹിദ് അറക്കൽ യോഗത്തിനു നന്ദി രേഖപ്പെടുത്തി. സൗദി അറേബ്യയില്‍ അധിവസിക്കുന്ന തൃശൂർ ജില്ലക്കാരായ മുഴുവൻ പ്രവാസികള്‍ക്കും സൗഹൃദവേദിയിൽ അംഗങ്ങളാകാം സംഘടനയിൽ അംഗമാകുന്നതിനു ഭാരവാഹികളെ ബന്ധപ്പെടാൻ താല്പര്യപ്പെടുന്നു.
