Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എടപ്പാ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.


റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ്, 79-ാം സ്വാതന്ത്ര്യ ദിനാഘോഷം മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. അഡ്വൈസറി മെമ്പർ ഗോപകുമാർ പിറവത്തിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. “സ്വാതന്ത്ര്യ ദിനം വെറും ആഘോഷത്തിന്റെ ദിനമല്ല, നമ്മുടെ ഉത്തരവാദിത്വങ്ങൾ ഓർമ്മപ്പെടുത്തുന്ന ദിനവുമാണ്,” എന്ന് ഉൽഘാടനം നിർവഹിച്ച അഡ്വൈസറി മെമ്പർ എം. സാലി ആലുവ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യദിന സന്ദേശത്തിൽ, റിയാദിലെ പ്രമുഖ എഴുത്തുകാരി സബീന എം സാലി “വരും തലമുറയ്ക്ക് സമാധാനവും നന്മയും നിറഞ്ഞ ഒരു ഇന്ത്യയെ സമ്മാനിക്കാൻ നമ്മൾ എല്ലാരും കൈകോർക്കണം” എന്ന് പറഞ്ഞു. എക്സിക്യൂട്ടീവ് മെമ്പർ ജോയ് ചാക്കോ ചൊല്ലിക്കൊടുത്ത ഇന്ത്യൻ ദേശീയ പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. ചെയർമാൻ അലി ആലുവ സ്വാതന്ത്ര്യ ആഘോഷത്തിന്റെ കേക്ക് കട്ടിങ് നടത്തി.

റിയാദിലെ എറണാകുളം ജില്ലയിൽ നിന്നുള്ള വിവിധ സംഘടനാ നേതാക്കളായ ജിബിൻ സമദ് കൊച്ചി (കൊച്ചിൻ കൂട്ടായ്മ), കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടൻ (പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ), റിജോ ഡൊമിനിൻകോസ് (ഒഐസിസി), അമീർ കൊപ്പറമ്പിൽ (കെഎംസിസി), എടപ്പാ വിമൻസ് കളക്റ്റീവ് പ്രസിഡന്റ് നസ്രിയ ജിബിൻ, അഡ്വൈസറി മെമ്പർ സലാം പെരുമ്പാവൂർ, എക്സിക്യൂട്ടീവ് മെമ്പർ ജൂബി ലൂക്കോസ് എന്നിവർ ആശംസകൾ നേർന്നു. കുട്ടികളായ നസ്മിൻ ജിബിൻ അവതരിപ്പിച്ച കസ്തൂർബാ ഗാന്ധിയും, ജുമാന ജിബിൻറെ പ്രസംഗവും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

എക്സിക്യൂട്ടീവ് മെമ്പർമാരായ മുഹമ്മദ് ഉവൈസ്, ബിനു കെ തോമസ്, അബ്ദുള്ള മാഞ്ഞാലി, പരീത് കോതമംഗലം, കരീം കാട്ടുകുടി, അനസ് കോതമംഗലം, ആരിഷ് റഷീദ്, അജ്നാസ് ബാവു, മുഹമ്മദ് തസ്ലീം, നൗറീൻ ഹിലാൽ, ബീനാ ജോയ്, സുജാ ഗോപകുമാർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മധുര വിതരണത്തോട് കൂടി അവസാനിച്ച സ്വാതന്ത്ര്യദിന ആഘോഷത്തിൽ ആക്റ്റിംഗ് സെക്രട്ടറി അഡ്വ അജിത്‌ഖാൻ സ്വാഗതവും, സ്പോർട്സ് കൺവീനർ ജസീർ കോതമംഗലം നന്ദിയും രേഖപ്പെടുത്തി.


Read Previous

ഫെഡറലിസത്തെ  സംരക്ഷിക്കാൻ   ജാഗരൂകരാകണം:  നവയുഗം

Read Next

മാനവിക ഐക്യമാണ് ഇടതു ലക്ഷ്യം: കെ.ടി ജലീൽ എംഎൽഎ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »