Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കരിയറിലെ ഏറ്റവും വലിയ തോൽവി; പൊട്ടിക്കരഞ്ഞ് വികാരധീനനായി നെയ്‌മര്‍, വീഡിയോ വൈറലാകുന്നു


ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ ഒരു വൈകാരിക കഥാപാത്രമാണ്. ഫുട്ബോൾ മൈതാനത്ത് തന്‍റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ താരം മടിക്കാണിക്കാറില്ല. പരിക്കുകൾക്കും കനത്ത തോൽവികൾക്കും ശേഷവും നെയ്‌മര്‍ കളിക്കളത്തിൽ പ്രകടമായ വികാരങ്ങൾ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ന് നടന്ന ബ്രസീലിയൻ സീരി എ മത്സരത്തില്‍ വാസ്കോഡ ഗാമയോട് നെയ്‌മറുടെ സാന്‍റോസ് എഫ്‌സി 0-6ന് ഞെട്ടിക്കുന്ന തോല്‍വിയാണ് ഏറ്റുവാങ്ങിയത്. മത്സരത്തിന് ശേഷം നിരാശപൂണ്ട താരം കണ്ണീരോടെയാണ് ഗ്രൗണ്ട് വിട്ടത്. തോല്‍വിക്ക് പിന്നാലെ പരിശീലകനെ ടീം പുറത്താക്കുകയും ചെയ്‌തു.

നെയ്‌മറിന്‍റെ പ്രൊഫഷണൽ ക്ലബ് കരിയറിലെ ഏറ്റവും മോശം തോൽവിയായിരുന്നു. നെയ്മര്‍ കളിച്ച ടീം രണ്ട് തവണ എതിരില്ലാത്ത നാലു ഗോളിന് തോറ്റതായിരുന്നു ഇതിന് മുമ്പത്തെ വലിയ തോല്‍വികള്‍. അതേസമയം മത്സരത്തില്‍ മുൻ ലിവർപൂൾ താരം ഫിലിപ്പ് കൗട്ടീഞ്ഞോ ഇരട്ട ഗോളുകൾ നേടി. നെയ്‌മര്‍ 90 മിനിറ്റും കളത്തിലിറങ്ങിയിരുന്നു. ലീഗില്‍ നിന്ന് തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന സാന്‍റോസിന് ഈ കനത്ത തോൽവി തിരിച്ചടിയായി. മത്സരത്തിന് ശേഷം വികാരാധീനനായി കളം വിട്ടപ്പോൾ പരിശീലക സംഘമാണ് അദ്ദേഹത്തെ ആശ്വസിപ്പിച്ചത്.

ടീമിന്‍റെ പ്രകടനം തീർത്തും നിരാശപ്പെടുത്തിയെന്നും, ഇത്തര​മൊരു തോൽവി തന്‍റെ കരിയറിലു ണ്ടായിട്ടില്ലെന്നും മത്സര ശേഷം നെയ്‌മര്‍ പ്രതികരിച്ചു. ‘ഇത് നാണക്കേടാണ്. ഞങ്ങളുടെ പ്രകടനത്തിൽ ഞാൻ പൂർണ്ണമായും നിരാശനാണ്. ആരാധകർക്ക് പ്രതിഷേധിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ അത് അക്രമത്തിന്‍റെ വഴിയിലാകരുതെന്ന് താരം പറഞ്ഞു.

19 മത്സരങ്ങളിൽ നിന്ന് 21 പോയിന്‍റുമായി സാന്‍റോസ് നിലവിൽ ലീഗ് പട്ടികയിൽ 15-ാം സ്ഥാനത്താണ്. സാന്‍റോസിനെ തോല്‍പ്പിച്ചെങ്കിലും ഒരു മത്സരം കുറച്ചു കളിച്ച വാസ്കോ 19 പോയന്‍റുമായി പതിനാറാം സ്ഥാനത്താണ്. നെയ്‌മറുടെ ക്ലബിലേക്കുള്ള തിരിച്ചുവരവ് ലീഗിലെ സാധ്യതകൾ ശക്തിപ്പെടുത്തു ന്നതിനുള്ള ഒരു നീക്കമായിട്ടാണ് കാണുന്നത്. എന്നാല്‍ ഈ തോൽവി പ്രധാന തിരിച്ചടിയായി. സമീപ വർഷങ്ങളിൽ നെയ്‌മറിന് പരിക്കുകളും വ്യക്തിപരമായ വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട്. ഈ വർഷം ജനുവരിയിലായിരുന്നു നെയ്‌മര്‍ ആറ് മാസത്തെ കരാറിൽ തന്‍റെ ബാല്യകാല ക്ലബായ സാന്‍റോസിലേക്ക് മടങ്ങിയെത്തിയത്. തുടർന്ന് ക്ലബുമായുള്ള കരാർ താരം ഡിസംബർ വരെ നീട്ടുകയായിരുന്നു.

ഇത്തവണ സാന്‍റോസിനായി 19 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളാണ് താരം നേടിയത്. അടുത്തിടെ യുവന്‍റ്യൂഡിനെതിരെ 3-1 ന് നേടിയ വിജയത്തിൽ നെയ്‌മര്‍ ഇരട്ട ഗോളുകൾ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ഫ്ലെമെംഗോയ്‌ക്കെതിരെയും 1-0 ന് വിജയം ഉറപ്പാക്കിയ സാന്‍റോസിന് വാസ്കോഡ ഗാമയ്‌ക്കെതിരായ മത്സരഫലം കനത്ത തിരിച്ചടിയാണ്.


Read Previous

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ശുഭാന്‍ഷു ശുക്ല; സമ്മാനമായി അപൂര്‍വമായ ആ ചിത്രങ്ങള്‍

Read Next

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി; ‘നിങ്ങൾ മൂന്ന് പേർക്കുമെതിരെ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ നടപടിയെടുക്കും’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »