Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിവ്; കെഎ പോളിനെതിരെ മുഖ്യമന്ത്രിക്ക് പരാതി


തിരുവനന്തപുരം: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനദ്രവ്യത്തി നെന്ന പേരില്‍ വ്യാജപണപ്പിരിവ് നടത്തുന്നു എന്നാരോപിച്ച് ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേ റ്റീവ് സ്ഥാപകനുമായ കെഎ പോളിനെതിരെ നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡൈ്വസറും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ.സുഭാഷ് ചന്ദ്രനാണ് പരാതി നല്‍കിയത്.

ചൊവ്വാഴ്ച കെഎ പോളിന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക ഇന്ത്യന്‍ ഗവണ്‍മെന്റ് ആരംഭിച്ച വിദേശ കാര്യമന്ത്രാലയത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് കാണിച്ച് പോസ്റ്റ് വന്നിരുന്നു. 8.3 കോടി രൂപ വേണമെന്നാണ് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതു വ്യാജമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിമിഷപ്രിയയുടെ പേരില്‍ കോടികള്‍ പിരിച്ചെടുക്കാനുള്ള ശ്രമമാണ് പോള്‍ നടത്തുന്നതെ ന്നാണ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് എന്ന വ്യാജേന പണം പിരിക്കാന്‍ ശ്രമിച്ച പോളിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.


Read Previous

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: സിപി രാധാകൃഷ്ണന്‍ പത്രിക സമര്‍പ്പിച്ചു; ഒപ്പം മോദിയും അമിത് ഷായും ഉള്‍പ്പെടെ വന്‍നിര; ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Read Next

പ്രധാനമന്ത്രിയെ നീക്കം ചെയ്യാം: ഗുരുതരമായ കുറ്റങ്ങൾക്ക് മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യാം; ബില്ലുകൾ കൊണ്ടുവരാൻ തയ്യാറെടുത്ത് കേന്ദ്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »