Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യ ചൈന ബന്ധം ശക്തിപ്പെടും; അതിര്‍ത്തി പ്രശ്‌നം പരിഹരിക്കും, രാജ്യങ്ങള്‍ തമ്മിലുള്ള വിശ്വാസം കൂട്ടാനും ധാരണ


ന്യൂഡല്‍ഹി: ഇന്ത്യ ചൈന ബന്ധത്തിലെ മഞ്ഞുരുക്കി ദേശീയ തലസ്ഥാനത്തെ ഉഭയകക്ഷി ചര്‍ച്ച. നിയന്ത്രണ രേഖയില്‍ കഴിഞ്ഞ 9 മാസമായി സമാധാനവും ശാന്തതയും നിലനില്‍ക്കുന്നുണ്ടെന്നും അതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതി ദൃശ്യമാണെന്നും ചര്‍ച്ചയില്‍ ഇന്ത്യ പറഞ്ഞു. 2020ൽ ഗാൽവൻ താഴ്‌വരയിലുണ്ടായ സംഘർഷത്തെ തുടർന്ന് വഷളായ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സാധാരണഗതിയിലാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ചര്‍ച്ച നടത്തിയതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ പറഞ്ഞു.

ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഓഗസ്റ്റ് മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ചൈന സന്ദര്‍ശനത്തിന് മുന്നോടിയാ യാണ് ഉഭയകക്ഷി ചർച്ച നടന്നത്. നിയന്ത്രണ രേഖകൾ ശാന്തമാണ്. സമാധാനം നിലനില്‍ക്കുന്നു. ഉഭയകക്ഷി ബന്ധങ്ങളില്‍ പുരോഗതി കാണുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിൻ്റെ പശ്ചാത്ത ലത്തില്‍ പ്രത്യേക പ്രതിനിധികള്‍ തമ്മിലുള്ള ചർച്ച വലിയ പ്രാധാന്യം അർഹിക്കുന്നു. റഷ്യയിലെ കസാനില്‍ കഴിഞ്ഞ ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിന്‍ പിങ്ങും നടത്തിയ ചര്‍ച്ച ഇരുരാജ്യങ്ങൾക്കും പ്രയോജനകരമായെന്നും ഡോവല്‍ പറഞ്ഞു.

രാജ്യങ്ങൾ തമ്മിലുളള തന്ത്രപരമായ ആശയവിനിമയത്തിലൂടെ പരസ്‌പര വിശ്വാസം കൂട്ടാൻ കഴിയണ മെന്നും അതിർത്തി പ്രശ്‌നം പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. മോദിയുടെ സന്ദര്‍ശനത്തിന് ചൈന വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദിക്ക് ക്ഷണക്കത്ത് നൽകി ചൈനീസ് വിദേശകാര്യമന്ത്രി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ചൈനീസ് പ്രസിഡൻ്റ് ഷി ജിന്‍ പിങ്ങിൻ്റെ സന്ദേശവും എസ്‌സിഒ ഉച്ചകോടിക്കുള്ള ക്ഷണക്കത്തും മോദിക്ക് കൈമാറി. ഇന്ത്യ ചൈന ബന്ധം ലോകത്തിൻ്റെ പുരോഗതിക്കും സമാധനത്തിനും കാരണമാകുമെന്ന് മോദി പ്രതികരിച്ചു.

ബ്രഹ്മപുത്ര നദിയിലെ ചൈനയുടെ അണക്കെട്ട് നിർമ്മാണം: ചൈനീസ് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ, ബ്രഹ്മപുത്ര നദിയില്‍ ചൈന നടത്തുന്ന വലിയ അണക്കെട്ട് നിര്‍മാണത്തെക്കുറിച്ച് ഇന്ത്യ പരാതി ഉന്നയിച്ചു. നദിയുടെ താഴ്‌ഭാഗത്ത് ഇത് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ചൈനീസ് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് വിഷയം ഉന്നയിച്ചത്.


Read Previous

എ.ഡി. 825 ലാണ് മലയാളികള്‍ക്കായി കൊല്ലവര്‍ഷം പിറന്നത്; മലയാളികള്‍ പുതിയ നൂറ്റാണ്ടിലേക്ക്; 46 വയസ് പിന്നിട്ടവര്‍ അതിഭാഗ്യവാന്മാർ

Read Next

കുട്ടികൾക്കൊരു സന്തോഷ വാ‍ർത്ത, സ്കൂളുകളിൽ ഇനി മുതൽ രണ്ടാം പാദ പരീക്ഷ നടത്തില്ല, തീരുമാനം പ്രഖ്യാപിച്ച് യു എ ഇ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »