Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മൃതദേഹത്തെ അണിയിച്ചൊരുക്കി, പുതിയ സാദ്ധ്യത പങ്കുവച്ച് യുവതി


മേക്കപ്പ് ആർട്ടിസ്​റ്റുകളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിവസവും വൈറലാകാറുണ്ട്. മുന്നിലെത്തുന്നവരെ വേറിട്ട രീതിയിലും മനോഹരമായ രീതിയിലും മേക്കപ്പ് ചെയ്യാൻ കഴിയുന്ന നിരവധിയാളുകളുണ്ട്. അത്തരത്തിൽ യുഎസിൽ നിന്നുളള ഒരു യുവതി തന്റെ മുന്നിലെത്തിയ മുഖം മേക്കപ്പ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്നാലതിൽ ചില മാ​റ്റങ്ങളുണ്ട്. യുവതി മേക്കപ്പ് ചെയ്തിരിക്കുന്നത് ജീവനുളള വ്യക്തിയെയല്ല. ഒരു യുവതിയുടെ മൃതദേഹത്തിലാണ് അവർ മേക്കപ്പ് ചെയ്തിരിക്കുന്നത്.

വീഡിയോയിലൂടെ മേക്കപ്പ് രംഗത്തെ പുതിയ സാദ്ധ്യതയെക്കുറിച്ചും യുവതി പങ്കുവയ്ക്കുന്നുണ്ട്.
പോസ​റ്റ്‌മോർട്ടം മേക്കപ്പെന്നാണ് യുവതി തന്റെ പ്രവൃത്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് മോർച്ചറി മേക്കപ്പ് അല്ലെങ്കിൽ റെസ്​റ്റോറേ​റ്റീവ് ആർട്ടും എന്നും അറിയപ്പെടുന്നു. മരണപ്പെട്ട ഒരു വ്യക്തിയെ സംസ്‌കരിക്കുന്നതുവരെ മനോഹരമായി കാണപ്പെടാൻ വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നത്. മൃതദേഹത്തിൽ മേക്കപ്പ് ചെയ്യുന്ന യുവതി വളരെ സന്തോഷത്തോടെയാണ് തന്റെ ജോലി ചെയ്യുന്നത്.

മരിച്ച വ്യക്തിയുടെ അവസാന ലുക്ക് മനോഹരമാക്കുന്നത് സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ചെയ്യുന്നത്. ഇതിനെ അവർ ബഹുമാനം എന്നാണ് പറയുന്നത്. മരിച്ച വ്യക്തിയുടെ കുടുംബങ്ങളുടെ ഏ​റ്റവും ആർദ്രമായ നിമിഷങ്ങളിൽ അവരെ സഹായിക്കാൻ കഴിയുന്നത് ഒരു ബഹുമതിയാണെന്നും ഇത് അവർക്ക് നൽകുന്ന ഒരു ആദരവാണെന്നും യുവതി വീഡിയോക്കൊപ്പം പങ്കുവച്ച കുറിപ്പിൽ പറയുന്നു. വീഡിയോ നിമിഷങ്ങൾക്കുളളിൽ തന്നെ വൈറലായി. ചിലർ ഭയാനകമെന്ന് പ്രതികരിച്ചപ്പോൾ മ​റ്റുളളവർ പിന്തുണയുമായെത്തി. ഇതൊരു നല്ല ആശയമാണെന്നാണ് മ​റ്റുചിലർ പറയുന്നത്.


Read Previous

സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശി ഉൾപ്പെടെ നാലുപേർ മരിച്ചു

Read Next

 ജാഡക്കാരീ എത്ര ദിവസമായിട്ട് നമ്പർ ചോദിക്കുവാ’; രാഹുലിന്റെ ചാറ്റുകൾ പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »