Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യയുമായി ചർച്ചയ്‌ക്ക് തയാറെന്ന് പാകിസ്ഥാൻ; വിസമ്മതിച്ച് ഇന്ത്യ


ഇസ്ലാമാബാദ്: ഇന്ത്യയുമായി ചർച്ചയ്‌ക്ക് തയാറാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ധർ. കശ്‌മീരിനെക്കുറിച്ച് മാത്രമല്ല ലോകത്ത് നടക്കുന്ന മറ്റു വിഷയങ്ങളെക്കുറിച്ചും ചർച്ചയിൽ സംസാരി ക്കുമെന്ന് ധർ വ്യക്തമാക്കി. ഇസ്ലാമാബാദ് പാർലമെൻ്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരി ക്കവേയായിരുന്നു പരാമർശം.പാക് അധീന കശ്‌മീരിൻ്റെ തിരിച്ചുവരവ്, ഭീകരവാദ വിഷയം എന്നിവ യെക്കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ച നടത്തുകയുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായുള്ള ചർച്ചകൾ ഒരു ഏകീകൃത അജണ്ടയിലും നടക്കില്ലെന്ന് പാകിസ്ഥാൻ തുടക്കം മുതൽ തന്നെ വ്യക്തമാക്കിയിരുന്നെന്നതായി ഉപപ്രധാനമന്ത്രി ധർ കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ നിഷ്‌പക്ഷ ചർച്ചയ്‌ക്ക് തയാറാണെന്നെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഇന്ത്യയുമായുള്ള വെടിവെപ്പ് നിർത്താൻ യുഎസിൽ നിന്ന് ആഹ്വാനം ലഭിച്ചിരുന്നെന്നും പാകിസ്ഥാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി

ഏപ്രിൽ 22-ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7-ന് പുലർച്ചെ ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളിൽ ആക്ര മണം നടത്തി. ഇന്ത്യയുടെ നടപടിയെത്തുടർന്ന്, മെയ് 8, 9, 10 തീയതികളിൽ പാകിസ്ഥാൻ ഇന്ത്യൻ സൈനിക താവളങ്ങൾ ആക്രമിക്കാൻ ശ്രമിച്ചു. നിരവധി പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി.

നാല് ദിവസത്തെ അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം മെയ് 10 ന് ഇന്ത്യയും പാകിസ്ഥാനും സംഘർഷം അവസാനിപ്പിക്കാൻ ധാരണയിലെത്തി. ഇന്ത്യയുമായി വെടി നിർത്തൽ കരാർ നിലനിൽക്കുന്നുണ്ടെന്ന് ധർ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പാകിസ്ഥാൻ സന്ദർശനം ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.


Read Previous

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടിക്ടോക് ഇന്ത്യയിലേയ്ക്ക്; വെബ്സൈറ്റ് ലഭിച്ച് തുടങ്ങി

Read Next

പാകിസ്താനില്‍ ഫാക്ടറികള്‍ 23,000, പള്ളികള്‍ ആറു ലക്ഷത്തിനപ്പുറം, മദ്രസകള്‍ 36,000; സാമ്പത്തിക സെന്‍സസ് റിപ്പോര്‍ട്ട് പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »