Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വയം ദാനത്തിന് സന്നദ്ധരാകൂ.. രക്തം നൽകി സൗദി ദേശീയ രക്തദാന ക്യാമ്പയിന് തുടക്കമിട്ട് സൗദി കിരീടാവകാശി


റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സൽമാൻ രാജകുമാരൻ രക്തം ദാനം ചെയ്ത് ദേശീയ രക്തദാന ക്യാമ്പയിന് തുടക്കം കുറിച്ചു. മാനുഷിക പ്രവര്‍ത്തനങ്ങൾ ശക്തമാക്കു ന്നതിന്റെ ഭാഗമായാണ് സല്‍മാന്‍ രാജകുമാരന്‍ രക്തം ദാനം ചെയ്ത് ക്യാമ്പയിനിന് തുടക്കമിട്ടത്. ആരോ ഗ്യകരമായ ജീവിതം ആസ്വദിക്കുന്ന ഊര്‍ജസ്വലമായ സമൂഹത്തിനുള്ള ‘വിഷന്‍ 2030’ലെ ലക്ഷ്യങ്ങള്‍ കൈവരിക്കാനായി, സാമൂഹിക പങ്കാളിത്തം വര്‍ധിപ്പിക്കുക ,സ്വമേധയാ രക്തദാനം ചെയ്യുന്ന സംസ്‌ കാരം വളര്‍ത്തിയെടുക്കുക, ആരോഗ്യ മേഖലയിലെ ദേശീയ ശ്രമങ്ങളെ പിന്തുണക്കുക എന്നീ ലക്ഷ്യ ങ്ങൾ മുന്നോട്ടുവച്ചാണ് രാജകുമാരൻ രക്തദാന ക്യാമ്പയിൻ തുടക്കമിട്ടത്. സൗദിയില്‍ സ്വമേധയാ മുന്നോട്ടുവന്ന് രക്തം ദാനം ചെയ്യുന്നവരുടെ അനുപാതം 100 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം.

കോവിഡ്-19 വാക്‌സിന്‍ സ്വീകരിക്കല്‍, അവയവദാന പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യല്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ സൗദി ഭരണാധികാരികള്‍ പിന്തുടരുന്ന മാനുഷിക നിലപാടുകളുടെ തുടര്‍ച്ചയാണ് രാജകുമാരന്‍റെ രക്തദാനം. ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അറിയിക്കാനാണ് രാജ്യത്തുടനീളമുള്ള ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. 2024 ല്‍ സൗദിയില്‍ എട്ടു ലക്ഷത്തിലേറെ പേര്‍ രക്തം ദാനം ചെയ്തിരുന്നു

സല്‍മാന്‍ രാജകുമാരന്‍റെ രക്തദാനം മാനുഷിക പ്രവര്‍ത്തനത്തിന്റെ പ്രചോദനാത്മകമായ ഉദാഹര ണവും സന്നദ്ധസേവന സംരംഭങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്ന വിലപ്പെട്ട സന്ദേശമാണ്. ഇത് സമൂഹത്തിൽ രക്തദാനം പ്രോത്സാഹിപ്പിക്കുകയും, ഈ മഹത്തായ പ്രവൃത്തിയിലൂടെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിന് ജനങ്ങളെ സന്നദ്ധരാക്കുകയും ചെയ്യുന്നു.


Read Previous

ജോലി ഇല്ലാത്തതിന്റെ പേരില്‍ ഭര്‍ത്താവിനെ അവഹേളിക്കുന്നത് മാനസിക പീഡനം, യുവാവിന് വിവാഹമോചനം അനുവദിച്ച് കോടതി

Read Next

ബിഗ് ബോസ് താരം ജാസ്മിന്‍ ജാഫറിനെതിരെ പൊലീസിൽ പരാതി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീല്‍സ് ചിത്രീകരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »