ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ സൗദി അറേബ്യ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.സുഹേല്‍ ഖാനുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യ – സൗദി വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ സൗദി വിപണയില്‍ പ്രോത്സാഹിപ്പിക്കുന്നതിന് ലുലു ഗ്രൂപ്പ് നടത്തുന്ന നിര്‍ണ്ണായക പങ്ക് മുന്‍നിര്‍ത്തിയായിരുന്നു കൂടിക്കാഴ്ച. വ്യപാരവുമായി ബന്ധപ്പെട്ട് വിവിധ മേഖലയിലു ള്ള ഇരു രാജ്യങ്ങളുടെയും സഹകരണവും ഊര്‍ജ്ജിതമാക്കും.
ഇന്ത്യ – സൗദി വ്യാപാര ബന്ധം ശക്തപ്പെടുത്തുന്നതടക്കം വിവിധ വിഷയങ്ങളില്‍ നിര്‍ണ്ണായകമായി കൂടിക്കാഴ്ച

റീട്ടെയ്ല്‍ മേഖല, ഭക്ഷ്യസുരക്ഷ പദ്ധതികള്‍ അടക്കം സഹകരണം ശക്തപ്പെടുത്തേണ്ട വിഷയങ്ങളും, ഇന്ത്യയും – സൗദിയും കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കേണ്ടതിന്റെ അവശ്യകതയും കൂടിക്കാഴ്ച ചര്‍ച്ച ചെയ്തു.
