Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഫോണും ബീഡിയും എറിഞ്ഞു കൊടുക്കാന്‍ ശ്രമം; ഒരാള്‍ പിടിയില്‍, 2 പേര്‍ ഓടി രക്ഷപ്പെട്ടു


കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ എറിഞ്ഞുകൊടുക്കുന്നതിനിടെ ഒരാള്‍ പിടിയില്‍. പനങ്കാവ് സ്വദേശി കെ അക്ഷയ് ആണ് പിടിയിലായത്. ജയില്‍ പരിസരത്തേക്ക് കടന്നാണ് അക്ഷയ് മൊബൈല്‍ എറിഞ്ഞു നല്‍കാന്‍ ശ്രമിച്ചത്. ശ്രദ്ധയില്‍പ്പെട്ട വാര്‍ഡന്‍മാര്‍ ഇയാളെ പിടികൂടുകയാ യിരുന്നു. ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്കായിരുന്നു സംഭവം.

ഇയാള്‍ മൊബൈല്‍ ഫോണിനൊപ്പം ബീഡിയും പുകയില ഉല്‍പന്നങ്ങളും എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചു. അക്ഷയ്‌ക്കൊപ്പം രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നു. ഇവര്‍ വാര്‍ഡന്‍മാരെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്.

മൂന്ന് പേര്‍ ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ ഉദ്യോഗസ്ഥ രുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ജയിലിന് പുറത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തു.

ജയിലിലുള്ള രാഷ്ട്രീയ തടവുകാര്‍ക്ക് വേണ്ടിയാണ് പുകയില ഉല്‍പ്പന്നങ്ങളും മൊബൈല്‍ ഫോണും കൊണ്ടുവന്നതെന്നാണ് അക്ഷയ് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഓടി രക്ഷപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.


Read Previous

സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢിയുടെയും, വാഴൂർ സോമൻ എം.എൽ.എ യുടെയും വിടവാങ്ങലിൽ നവയുഗം അനുശോചിച്ചു.

Read Next

മയക്കുമരുന്ന്​ ഉപയോഗിച്ച ശേഷം ദുബൈ പൊലീസിനെ വിളിച്ചു; യുവതിയെ തെളിവുകളോടെ പൊക്കി; നാടുകടത്താൻ ഉത്തരവിട്ട് കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »