Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മയക്കുമരുന്ന്​ ഉപയോഗിച്ച ശേഷം ദുബൈ പൊലീസിനെ വിളിച്ചു; യുവതിയെ തെളിവുകളോടെ പൊക്കി; നാടുകടത്താൻ ഉത്തരവിട്ട് കോടതി


ദുബൈ: മയക്കുമരുന്ന്​ ഉപയോഗിച്ചതായി കണ്ടെത്തിയ യുവതിയെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി. 27കാരിയായ അറബ്​ യുവതിക്കെതിരെയുള്ള ​ കേസിലാണ് കോടതി വിധി. ഇതിന് പുറമെ 5,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി വിധിയിലുണ്ട്.

അപ്പാർട്ട്മെന്‍റിന്‍റെ വാതിൽ തുറക്കാൻ സാധിക്കുന്നില്ലെന്നും അടിയന്തരമായി മെഡിക്കൽ സഹായം വേണമെന്നും ഇവർ ദുബൈ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. അതിവേഗം അപ്പാർട്ട്മെന്‍റിൽ എത്തിയ പൊലീസ് വാതിൽ തള്ളിത്തുറന്ന് അകത്ത് കയറി. റൂമിലുണ്ടായിരുന്ന യുവതി പരസ്പര വിരുദ്ധമായ കാര്യങ്ങൾ സംസാരിക്കുന്നത് കണ്ട ദുബൈ പൊലീ സിന് സംശയം തോന്നി. ഇവരെ കസ്റ്റഡിയിൽ എടുക്കുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്തു.

പരിശോധന ഫലത്തിൽ യു എ ഇയിൽ നിരോധിച്ച മയക്കുമരുന്ന്​ യുവതി ഉപയോഗിച്ചതായി കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മയക്കുമരുന്ന്​ ഉപയോഗിച്ചതായി യുവതി സമ്മതിച്ചു. ആദ്യമായാണ്​ മയക്കുമരുന്ന്​ ഉപയോഗിച്ചതെന്നും അതിനുശേഷമുണ്ടായ സംഭവങ്ങൾ ഓർമയില്ലെന്നും ​ ഇവർ പൊലീസിന് മൊഴി നൽകി.

കേസ് കോടതിയിൽ എത്തിയപ്പോൾ മയക്കുമരുന്ന്​ ഉപയോഗത്തിന്​ 5,000 ദിർഹം പിഴ അടയ്ക്കാൻ ഉത്തരവിട്ടു. എന്നാൽ പ്രോസിക്യൂഷൻ ശക്​തമായ ശിക്ഷാ നടപടി വേണമെന്ന് ആവശ്യപ്പെട്ടതോടെ യാണ് അപ്പീൽ കോടതി നാടുകടത്താൻ ഉത്തരവിട്ടത്.


Read Previous

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഫോണും ബീഡിയും എറിഞ്ഞു കൊടുക്കാന്‍ ശ്രമം; ഒരാള്‍ പിടിയില്‍, 2 പേര്‍ ഓടി രക്ഷപ്പെട്ടു

Read Next

ആ പാര്‍ട്ടി സിപിഐ ആല്ല, ആ തൊപ്പി ഞങ്ങള്‍ക്ക് ചേരില്ല’; യൂസഫലിക്ക് മറുപടിയുമായി ബിനോയ് വിശ്വം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »