Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വടക്കുംനാഥ സന്നിധിയില്‍ 1,500 കിലോ പൂക്കൾ ഉപയോഗിച്ച് ഭീമന്‍ പൂക്കളമൊരുങ്ങി; കുമ്മാട്ടിയും പുലികളിയുമായി ഓണത്തെ വരവേറ്റ് ശക്തന്‍റെ തട്ടകം


തൃശൂര്‍: സമൃദ്ധിയുടെ പൂവിളിയുമായി ഓണമെത്തുന്നതിന് മുന്നോടിയായി അത്തം നാളിനെ വരവേറ്റ് തൃശൂരിൽ ഭീമൻ പൂക്കളം ഒരുങ്ങി. വടക്കുംനാഥ ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുരനടയിൽ സായാഹ്‌ന കൂട്ടായ്‌മയാണ് 1,500 കിലോ പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കിയത്. ഇതോടെ ശക്തന്‍റെ തട്ടകം കുമ്മാട്ടിയും പുലികളിയുമൊക്കെയായി ഓണാഘോഷത്തിലേക്ക് കടക്കുകയായി.

വൈകുന്നേരങ്ങളിൽ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുരനടയിൽ വർത്തമാന ങ്ങളുമായി എത്തുന്നവരുടെ സംഘമാണ് ‘സായാഹ്‌ന കൂട്ടായ്‌മ’. കഴിഞ്ഞ വർഷം വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ചെറിയ പൂക്കളമായിരുന്നു ഇവര്‍ ഒരുക്കിയിരുന്നത്

ഇന്ന് പുലർച്ചെ 3 മണി മുതൽ 150ഓളം പേർ ചേർന്നാണ് 1500 കിലോ പൂക്കൾ കൊണ്ട് ഭീമൻ പൂക്കള മൊരുക്കിയത്. പുലർച്ചെ മൂന്നിന് അത്തപ്പൂക്കളത്തിലേക്കുള്ള ആദ്യപുഷ്‌പം കല്യാൺ സിൽക്‌സ്‌ ചെയർമാനും മാനേജിങ്‌ ഡയറക്‌ടറുമായ ടി.എസ് പട്ടാഭിരാമൻ അർപ്പിച്ചതോടെ പൂക്കളമിടൽ ആരംഭിച്ചു.

തൃശൂരിലെ സായാഹ്ന സൗഹൃദ കൂട്ടായ്‌മ ഒരുക്കിയ 18ാമത് ഭീമന്‍ പൂക്കളത്തിലൂടെ തൃശൂരില്‍ ഓണാരവങ്ങള്‍ കടന്ന് വരികയാണെന്ന് സായാഹ്ന കൂട്ടായ്‌മ സെക്രട്ടറി ഷോബി പറഞ്ഞു. തൃശൂരിന് മാത്രം സ്വന്തമായുള്ള ഈ പൂക്കളം കാണാന്‍ നിരവധി പേരാണ് എത്തുന്നത്. പൂക്കളം തീര്‍ക്കുന്നത് എങ്ങനെയാണെന്ന് കാണാന്‍ രാവിലെ മുതല്‍ ജനത്തിരക്കാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരാഴ്‌ചയായി സൗഹൃദ കൂട്ടായ്‌മ ഈ കൂറ്റൻ പൂക്കളം ഒരുക്കുന്നതിന്‍റെ തയ്യാറെടുപ്പുകളിലായി രുന്നു. ഇതിനായി മറ്റുള്ളവരില്‍ നിന്നും പണപ്പിരിവ് നടത്തിയിട്ടില്ലെന്നും കൂട്ടായ്‌മയിലെ അംഗങ്ങളില്‍ നിന്നും അവരുടെ സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച തുകയുമെല്ലാം ഉപയോഗിച്ചാണ് പൂക്കള്‍ വാങ്ങിയത്. കൊവിഡ്- പ്രളയം എന്നിവ നാടിനെ പ്രതിസന്ധിയിലാക്കിയ രണ്ട് തവണ മാത്രമാണ് പൂക്കളം ഒരുക്കാതിരുന്നിട്ടുള്ളത്.

ഇത് തൃശൂരിന്‍റെ തനത് പൂക്കളമാണ്. മറ്റ് ജില്ലകളിലൊന്നും കാണാത്ത പൂക്കളമാണ് വടക്കുംനാഥ സന്നിധിയില്‍ ഒരുക്കിയിട്ടുള്ളത്. സാംസ്‌കാരിക നഗരത്തിന്‍റെ തിരുമുറ്റത്ത് ഇത്തരമൊരു പൂക്കളം ഒരുക്കാനായത് തങ്ങളുടെ ഭാഗ്യമാണെന്നും ഷോബി പറഞ്ഞു.

രാവിലെ 10ന് വി. രാധാക്യഷ്‌ണന്‍റെ നേതൃത്വത്തിൽ ഓണപ്പാട്ടുകളോടെ ആരംഭിച്ച ഓണാഘോഷ പരിപാടികളിൽ അത്തപ്പൂക്കള സമർപ്പണം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. രവീന്ദ്രൻ നിർവഹിച്ചു. പി.ബാലചന്ദ്രൻ എംഎൽഎ ഓണാഘോഷങ്ങളുടെ പതാക ഉയർത്തി. വൈകിട്ട് ആറിന് ‘ദീപച്ചാർത്ത്’ പൂക്കളത്തിന്‌ ചുറ്റും ദീപങ്ങൾ തെളിയിച്ച് ഒരുക്കും.

ദീപച്ചാർത്ത് മേയർ എം.കെ വർഗീസും ചീഫ് ജ്യൂഡീഷൽ മജിസ്ട്രേറ്റ് രമ്യ മേനോനും ചേർന്ന് നിർവ ഹിക്കും. തുടർന്ന് മുൻ മേയർ അജിതാ വിജയൻ, അഭിഭാഷക കൂട്ടായ്‌മ കൺവീനർ ദീപാകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ നൂറു കണക്കിന് വനിതകളുടെ കൈകൊട്ടിക്കളി അരങ്ങേറും.

നാളെ രാവിലെ 9.00ന് തൃശൂര്‍ നടുവിലാലില്‍ പുലിക്കളി മഹോത്സവത്തിന്‍റെ കോടിയേറ്റ് മേയർ എംകെ വർഗീസ് നിർവഹിക്കും. ഇത്തവണ 9 പുലികളി സംഘങ്ങളാണ് നഗരം വിറപ്പിക്കാൻ ഇറങ്ങുക. തൃശൂര്‍ കോര്‍പറേഷന്‍ നാലോണ നാളില്‍ നടത്തിവരുന്ന പുലികളി മഹോത്സവം സെപ്റ്റംബര്‍ 8നാണ്.


Read Previous

ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ല; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരും: നിലപാട് വ്യക്തമാക്കി ഇന്ത്യ

Read Next

അഭിമാന നേട്ടവുമായി റിയാദ് മെട്രോ; 9 മാസത്തിനുള്ളില്‍ പത്തു കോടിയിലധികം യാത്രക്കാര്‍, ഏറ്റവു കൂടുതൽ യാത്രക്കാര്‍ ബ്ലൂ ലൈനില്‍ , 4.65 കോടി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »