Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തലസ്ഥാനത്ത് തെരുവ് യുദ്ധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ തീപ്പന്തമെറിഞ്ഞു; ലാത്തിച്ചാര്‍ജ്, ജലപീരങ്കി


തിരുവന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവും എംപിയുമായ ഷാഫി പറമ്പിലിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ തീപ്പന്തവും കല്ലേറും നടത്തി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധ മാര്‍ച്ച് ക്ലിഫ് ഹൗസിന് ഏറെ മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ആക്രമാസക്തരായി, പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗി ച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. ഇവര്‍ പൊലീസിന് നേരെ കല്ലേറ് നടത്തിയതോടെയാണ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചത്്. ഇതിനിടെ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ തീപ്പന്തമെറിയുകയും ചെയ്തു. പിന്നീട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി വനിതകള്‍ക്ക് പരിക്കേറ്റതായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഭരണത്തിന്റെ തണലില്‍ സിപിഎം ഗുണ്ടായിസം നടത്തുകയാണെന്നും എംപിയെ തടഞ്ഞു നിര്‍ത്തിയിട്ടും പൊലീസുകാര്‍ നോക്കി നില്‍ക്കുകയായിരുന്നെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.


Read Previous

ലൈംഗികപവാദ കേസില്‍പ്പെട്ട രണ്ടു പേര്‍ മന്ത്രിമാരായി ഉണ്ട്; സീനിയര്‍ എംഎല്‍എയുടെ വാട്‌സ്ആപ്പ് സന്ദേശം രണ്ടു കൊല്ലമായി കറങ്ങി നടക്കുന്നു’

Read Next

ഇന്ത്യ-യുഎസ് താരിഫ്: ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍, ഇന്ത്യ പുതിയ വിപണി തേടുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »