Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം വർധിപ്പിക്കാൻ നിയമം; കുവൈത്തിലെ പ്രവാസികൾക്ക് തിരിച്ചടി


കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശി തൊഴിലാളികകളുടെ എണ്ണം വർധിപ്പിക്കാ നുള്ള നീക്കവുമായി കുവൈത്ത്. ഇത് സംബന്ധിച്ച് തൊഴിൽ നിയമത്തിലെ 63-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനുള്ള ഒരു കരട് ഡിക്രി-നിയമം മന്ത്രിസഭയ്ക്ക് സമർപ്പിച്ചു. സ്വകാര്യ മേഖലയിലെ  തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ഈ നിയമഭേദഗതിയിലുണ്ട്.

കുവൈത്ത് വിഷൻ 2035 പദ്ധതിയുടെ ഭാഗമായി സ്വദേശിവൽക്കരണ നിരക്ക് ഉയർത്തുക, നിയമ ലംഘനങ്ങൾക്ക് കർശനമായ ശിക്ഷകൾ നൽകുക, ചില തസ്തികകൾ സ്വദേശികൾക്കായി സംവരണം ചെയ്യുക, കുവൈത്തിലെ യുവാക്കളെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിന് പ്രാപ്തരാക്കാൻ പ്രത്യേക പരിശീലന പരിപാടികൾ ആരംഭിക്കുക എന്നിവയെല്ലാം ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഇതിന് വേണ്ടിയുള്ള നിയമഭേദഗതിയാണ് സമർപ്പിച്ചത് എന്ന് കുവൈത്ത് പൊതുമരാമത്ത് അതോറി റ്റിയിലെ പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ-മുസൈനി അറിയിച്ചു.

ഓരോ അഞ്ച് വർഷം കഴിയുമ്പോഴും സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികൾക്ക് കുറഞ്ഞ കൂലി നിശ്ചയിക്കണമെന്ന് ഈ ഭേ​ദ​ഗതിയിൽ പറയുന്നു. പണപ്പെരുപ്പ നിരക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കൂലി നിശ്ചയിക്കേണ്ടത്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ പ്രവാസി കൾക്ക് തൊഴിൽ നഷ്ടമാകും എന്ന് റിപ്പോർട്ടുകൾ.


Read Previous

സിപിഎം വിമത കല രാജു യുഡിഎഫ് സ്ഥാനാര്‍ത്ഥി; കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നാളെ

Read Next

‘ഇന്ത്യയ്ക്ക് നേരേ അണുവായുധം പ്രയോഗിക്കണം, ഇസ്രയേലിനെ ചാമ്പലാക്കണം’: അമേരിക്കന്‍ സ്‌കൂളില്‍ വെടിവയ്പ്പ് നടത്തിയ അക്രമി ആയുധങ്ങളില്‍ കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »