Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തുറന്നു പറച്ചിലുമായി മണിയന്‍പിള്ളരാജു ‘സർജറി ചെയ്തത് കൊണ്ട് അന്ന് ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടായിരുന്നു’


മലയാളത്തിലെ പ്രിയപ്പെട്ട നടനും നിർമ്മാതാവുമാണ് മണിയൻപിള്ള രാജു. നിരവധി സിനിമകളിൽ നടനായി മികച്ച പ്രകടനം നടത്തിയ മണിയൻപിള്ള രാജു ഒരുപാട് മികച്ച സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് അദ്ദേഹത്തിന് കാൻസർ സ്ഥിരീകരിക്കുന്നത്.

ഇപ്പോഴിതാ രോഗത്തിലൂടെ കടന്നുപോയപ്പോഴുണ്ടായ അവസ്ഥകളെ കുറിച്ച് സംസാരിക്കുകയാണ് മണിയൻപിള്ള രാജു. ചെവി വേദനയായിരുന്നു തനിക്ക് തുടക്കത്തിൽ ഉണ്ടായിരുന്നത് എന്നാണ് മണിയൻപിള്ള രാജു പറയുന്നത്. പിന്നീട് എം.ആർ.ഐ എടുത്തപ്പോഴാണ് രോഗം സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറയുന്നു.

“ചെവി വേദനയായിരുന്നു തുടക്കം, അപ്പോൾ ഇ.എന്‍.ടി ഡോക്ടര്‍മാരേയും കാണിച്ചു, തുടരും സിനിമയുടെ ലൊക്കേഷനിലുള്ളപ്പോള്‍ കൊട്ടിയത്തുള്ള ഡോക്ടര്‍ കനകരാജിന്റെ അടുത്തു പോയി. എക്‌സ് റേ നോക്കിയപ്പോള്‍ പല്ലിന്റെ അവിടെയുള്ള ഞരമ്പ് ബ്ലോക് ആയതുകൊണ്ടാണ് വേദനയെന്ന് പറഞ്ഞു. സ്റ്റീലിന്റെ പല്ലായിരുന്നു അവിടെ, അത് ഇളക്കി മാറ്റി സെറാമിക് പല്ല് വെച്ചു.

പക്ഷെ പിറ്റേന്ന് വീണ്ടും വേദനവന്നു. മൂത്തമകന്‍ അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. എംആര്‍ഐ എടുക്കാമെന്ന് പറഞ്ഞു. എനിക്ക് എംആര്‍ഐ പേടിയാണ്. ലിഫ്റ്റും ഇടുങ്ങിയ മുറിയുമെല്ലാം പേടിയുള്ള ആളാണ് ഞാന്‍. സ്‌കാന്‍ ചെയ്തപ്പോള്‍ രോഗം കണ്ടെത്തി. അഞ്ച് കീമിയോതെറാപ്പിയും 30 റേഡിയേഷനും ചെയ്തു. റേഡിയേഷന്‍ സമയത്ത് ഞാന്‍ ഡോക്ടറോട് ചോദിച്ചു, ഓണ സീസണാണ്, എല്ലായിടത്തും ഓഫറുണ്ട്.

30 റേഡിയേഷന്‍ എന്നുള്ളത് 29 ആക്കി കുറച്ചൂടേ’ 82 കിലോയില്‍ നിന്നും 16 കിലോ കുറച്ചു, സര്‍ജറി ചെയ്തതു കൊണ്ട് തന്നെ ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടായിരുന്നു.” ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മണിയൻപിള്ള രാജുവിന്റെ തുറന്നുപറച്ചിൽ.

മോഹൻലാൽ തരുൺ മൂർത്തി കൂട്ടുക്കെട്ടിൽ പുറത്തറിങ്ങിയ തുടരും ആയിരുന്നു മണിയൻപിള്ള രാജു അഭിനയിച്ച പുതിയ ചിത്രം. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ‘ഭ ഭ ഭ’യിലും മണിയൻപിള്ള രാജു വേഷമിടുന്നുണ്ട്.


Read Previous

ത്രഡ്‌സില്‍ വലിയ കുറിപ്പുകള്‍ പോസ്റ്റ് ചെയ്യാന്‍ ഫീച്ചര്‍ വരുന്നു മസ്‌കിന്‍റെ എക്‌സിനെ നേരിട്ട് വെല്ലുവിളിക്കാന്‍ മെറ്റ

Read Next

ആർഎസ്എസ് മേധാവിക്കെതിരെ ഒവൈസി’കുട്ടികളുടെ എണ്ണം കുടുംബങ്ങൾ തീരുമാനിക്കേണ്ട  വിഷയമല്ലേ, ബ്രഹ്മചാരികൾ എന്തിനാണ് അഭിപ്രായം പറയുന്നത്’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »