Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി – ടിഎസ്ടി കപ്പ് : രത്‌നഗിരി റോയൽസ് ചാമ്പ്യന്മാർ.



റിയാദ് : കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ സംഘടിപ്പിച്ച രണ്ടാമത് ടിഎസ്ടി കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ രത്‌നഗിരി റോയൽസ് ചാമ്പ്യന്മാരായി. ഒരുമാസം നീണ്ടുനിന്ന മത്സരത്തിൽ പതിനാല് ടീമുകളാണ് മാറ്റുരച്ചത്. ഫൈനൽ മത്സരത്തിൽ ട്രാവൻകൂർ സിസി യെ 7 റൺസിന് തോല്പിച്ച് രത്‌നഗിരി റോയൽസ് കിരീടം നേടി. അവസാന പന്തുവരെ അത്യന്തം ആവേശകരമായ മത്സരത്തിൽ ഓരോ നിമിഷത്തിലും ജയപരാജയങ്ങൾ മാറി മറഞ്ഞു. ആദ്യം ബാറ്റു ചെയ്ത രത്നഗിരി റോയൽസ് പത്ത് ഓവറിൽ ഉയർത്തിയ 98 റൺസിന് മറുപടിയായി ട്രാവൻകൂർ സിസി യ്ക്ക് പത്തു ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് മാത്രമേ എടുക്കുവാൻ സാധിച്ചുള്ളൂ . ടെക്സാ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരം, കാണികളുടെ പങ്കാളിത്തം കൊണ്ടും അവർ ടീമുകൾക്ക് നൽകിയ പിന്തുണ കൊണ്ടും ശ്രദ്ധേയമായി.

നേരത്തെ നടന്ന വാശിയേറിയ സെമിഫൈനൽ മത്സരങ്ങളിൽ ട്രാവൻകൂർ സിസി റോക്‌സ്‌റ്റാർസി നേയും , രത്‌നഗിരി ഉസ്താദ് ഇലവനെയും തോൽപ്പിച്ചുകൊണ്ടാണ് ഫൈനലിലേക്കുള്ള യോഗ്യത നേടി യത്.സംഘാടക സമിതി ചെയർമാൻ ഫൈസൽ അധ്യക്ഷനായ സമാപന ചടങ്ങ് കേളി മുഖ്യ രക്ഷാധി കാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. കേളി സെക്രട്ടറിയേറ്റ് അംഗവും സുലൈ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറിയുമായ കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗം മധു പട്ടാമ്പി, ഏരിയാ പ്രസിഡന്റ്‌ ജോർജ്, എം കെ ഫുഡ്സ് ഉടമ റഹ്മാൻ മുനമ്പത്ത് , ഉസ്താദ് ഹോട്ടൽ എംഡി അഷറഫ് , സുലൈ ഏരിയ ജോയിന്റ് സെക്രട്ടറി ഗോപിനാഥ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . തുടർന്ന് ടൂർണമെന്റ് ടെക്നിക്കൽ കമ്മിറ്റി കൺവീനർ റീജേഷ് രയരോത്ത് മത്സര വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ചാമ്പ്യൻമാർക്കുള്ള ട്രോഫി ഗീവർഗീസ് ഇടിച്ചാണ്ടിയും, ക്യാഷ് പ്രൈസ് കാഹിം ചേളാരിയും മെഡലു കൾ വിവിധ യൂണിറ്റ് ഏരിയ ഭാരവാഹികളും നൽകി. റണ്ണേഴ്സപ്പിനുള്ള ട്രോഫി സ്പോർട്സ് ചെയർമാൻ ജവാദ് പരിയാട്ട്, ക്യാഷ് പ്രൈസ് എംകെ ഫുഡ്സ് എംഡി റഹ്മാൻ മുനമ്പത്ത് എന്നിവരും നൽകി. ടൂർണ മെന്റിലെ മികച്ച കളിക്കാരനും മികച്ച ബാറ്റ്സ്മാനുമായി ജുനേദ് (രത്നഗിരി റോയൽസ് ) , മികച്ച ബൗളറായി തൗഫീഖ് (രത്നഗിരി റോയൽസ്) എന്നിവർക്കുള്ള ട്രോഫികൾ ഹാരിസ് തവാരി, അഷ്‌റഫ്. ജോർജ് എന്നിവർ നൽകി . ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട അൽഫറോസ് വാദ്ക്കറിന് ഇസ്മായിലും, സെമി ഫൈനൽ മത്സരങ്ങളിലെ മികച്ച കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ട ജുനേദ് (രത്നഗിരി ), സിയ ടിസി (ട്രാവൻകൂർ സിസി ) എന്നിവർക്കുള്ള അവാർഡുകൾ ഗോപിനാഥ് , കൃഷ്ണൻകുട്ടി എന്നിവരും നൽകി.

ഷെബിൻ ജോർജ് , സുൽത്താൻ നിസാർ , മുഹമ്മദ് ഖൈസ് എന്നിവർ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നിയന്ത്രിച്ചു. അതിഥിയായി എത്തിയ, അർഫാത് മഞ്ചേശ്വറിന്റെ തത്സമയ കമന്ററി കാണികലിലും കളിക്കാരിലും ആവേശമുയർത്തി.കേളി സുലൈ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഹാഷിം കുന്നുത്തറ സ്വാഗതവും സംഘാടക സമിതി കൺവീനർ ഷറഫ് ബാബ്‌തൈൻ നന്ദിയും അറിയിച്ചു.

മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് കേളി സുലൈ ഏരിയ, ഭാരവാഹികളായ ഗോപിനാഥ്, പ്രകാശൻ അയ്യൂബ്ഖാൻ കൃഷ്ണൻ കുട്ടി, വിനോദ് കുമാർ, ഷമീർ പറമ്പടി ഇസ്മായിൽ, നവാസ്, ഷമീർ ഖാൻ, സത്യപ്രമോദ്, സുബൈർ ഹാരിസ്, ജോസ്, അശോകൻ ശ്രീജിത്ത്‌, അബ്ദുൽ സലാം, സംസീർ, നാസർ, രാഗേഷ് മലാസ്, ഫക്രുദ്ദീൻ എന്നിവർ നേതൃത്വം നൽകി.


Read Previous

രാജ്യതാത്പര്യം മാത്രം, ഇന്ത്യയ്ക്ക് സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല’; താരിഫ് ചര്‍ച്ചകള്‍ക്കിടെ രാജ്‌നാഥ് സിങ്

Read Next

ഓണം കളറാണ്, കലക്ടറുടെ തിരുവാതിര ചുവടും, വടംവലി മത്സരവും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »