Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൊലീസിന് നേരെ പരിഹാസം; ‘ഷാഫിയെ തടഞ്ഞാൽ നോക്കിനിൽക്കില്ല’രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് എംഎം ഹസൻ


തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അനുകൂലിച്ചും പൊലീസിനെ പരിഹസിച്ചും മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ഹസ്സൻ.

അമ്മി കൊത്താൻ ഉണ്ടോ എന്ന് ചോദിക്കും പോലെ പരാതിക്കാർ ഉണ്ടോ എന്ന് ചോദിക്കുകയാണ് പൊലീസെന്ന് അദ്ദേഹം പരിഗസിച്ചു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ എം എൽ എ സ്ഥാനത്ത് നിന്നുള്ള രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും  അദ്ദേഹം പറഞ്ഞു.

സ്വന്തം പാർട്ടിയിലെ സ്ത്രീ പീഡകരെ സംരക്ഷിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും ഹസൻ കുറ്റപ്പെടുത്തി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം രാഷ്ട്രീയമായി ഉപയോഗിച്ചാൽ നേരിടും. നിയമസഭയിൽ വരണോയെന്നത് എംഎൽഎയുടെ തീരുമാനമാണ്.

നിയമസഭയിൽ വരുന്നത് അവകാശമാണ്. ഷാഫി പറമ്പിലിനെ തടഞ്ഞാൽ കയ്യും കെട്ടി നോക്കിനിൽക്കില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇതുവരെ ആരും പരാതി ഉന്നയിച്ചിട്ടില്ല. എന്നാൽ എം മുകേഷ് എംഎൽഎയ്ക്കെതിരായ കേസ് അങ്ങിനെയല്ലെന്നും ഹസ്സൻ പറഞ്ഞു.


Read Previous

തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; 6 പേർക്ക് പരിക്ക്

Read Next

രണ്ടാഴ്ചക്കിടെ പിടികൂടിയത് ഏഴ് ഫോണുകള്‍ കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »