Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുഎസിൽ നടുറോഡിൽ വാളുമായി അഭ്യാസം; സിഖ് വംശജനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി; വീഡിയോ


വാഷിങ്ടൺ: നടുറോഡിൽ ആയോധനാഭ്യാസം നടത്തിയ സിഖ് യുവാവിനെ യുഎസിൽ പൊലീസ് വെടിവച്ച് കൊന്നു. 36കാരനായ ഗുർപ്രീത് സിങ് ആണ് കൊല്ലപ്പെട്ടത്. ആയുധവുമായി സിഖ് വംശജരുടെ പരമ്പരാഗത ആയോധന കലയായ ‘ഗട്ക’ അഭ്യാസം നടു റോഡിൽ വെച്ച് നടത്തുകയും കീഴടങ്ങാനുള്ള നിർദേശം അവഗണിക്കുകയും ചെയ്തതോടെയാണ് പൊലീസ് വെടിയുതിർത്തത്.

ജൂലൈ പതിമൂന്നിന് നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. തിരക്കേറിയ തെരുവിൽ ഗുർപ്രീത് സിങ് നീളമുള്ള വാൾ ഉപയോഗിച്ച് പരമ്പരാഗത സിഖ് ആയോധനകലയായ ഗട്ക അവതരിപ്പിക്കാൻ തുടങ്ങി. ഉച്ചത്തിൽ സംസാരിക്കുകയും ഭയപ്പെടുത്തുന്ന രീതിയിൽ വാൾ വീശുകയും സ്വയം പരിക്കേൽപ്പിക്കുകയും ചെയ്തു. ഏറെനേരം കഴിഞ്ഞതോടെ ആളുകൾ പോലീസിനെ വിവരമറി യിച്ചു. ഒരു യുവാവ് വാളുമായി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും വാഹനങ്ങൾ തടഞ്ഞതായുമാണ് പൊലീസിന് വിവരം ലഭിച്ചത്.

സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ആയുധം താഴെയിടാൻ ഗുർപ്രീത് സിങ്ങിനോട് ആവശ്യപ്പെട്ടു. ഏറെ നേരം പോലീസ് നിർദേശം നൽകിയെങ്കിലും ഇയാൾ അഭ്യാസം തുടരുകയും ഒരു കുപ്പി വലിച്ചെറിയുകയും ചെയ്തു. ഇതിനിടെ സ്വന്തം കാറിൽ കയറി രക്ഷപ്പെടാൻ ശ്രമം നടത്തുന്നതിനിടെ പൊലീസ് വാഹനത്തിൽ വന്നിടിച്ചു. പൊപോലീസ് വാഹനം വളയാൻ ശ്രമം നടത്തിയതോടെ സിങ് ആയുധവുമായി കാറിൽ നിന്ന് പുറത്തിറങ്ങി. ഇതോടെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ സിങ്ങിനെ പോലീസ് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.


Read Previous

ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തണമെന്ന് യൂറോപ്യന്‍ യൂണിയനില്‍ അമേരിക്കന്‍ സമ്മര്‍ദ്ദം; ട്രംപിന്റെ പുതിയ നീക്കം

Read Next

പെണ്‍ഭ്രൂണഹത്യകള്‍ അരങ്ങേറുന്ന ലോകത്ത് പെണ്‍കുഞ്ഞുങ്ങളുടെ പിറവി ആഘോഷമാക്കുന്ന ഒരു ഡോക്‌ടര്‍, പെണ്‍കുഞ്ഞ് പിറന്നാല്‍ ഈ ഡോക്‌ടര്‍ക്ക് ഫീസ് വേണ്ട

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »