Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

1,000 ടെന്റുകള്‍, 15 ടണ്‍ ഭക്ഷ്യവസ്തുക്കള്‍: അഫ്ഗാനിലെ ഭൂകമ്പബാധിതര്‍ക്ക് സഹായമെത്തിച്ച് ഇന്ത്യ; കൂടുതല്‍ സഹായം ഇന്നെത്തും


കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതര്‍ക്ക് സഹായമെത്തിച്ച് ഇന്ത്യ. ദുരന്തബാധിതര്‍ക്ക് ആദ്യ ഘട്ടമെന്നോണം താല്‍കാലികമായി താമസിക്കുവാനായി 1,000 ടെന്റുകളാണ് ഇന്ത്യ എത്തിച്ചത്. 15 ടണ്‍ വരുന്ന ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യന്‍ മിഷന്റെ സഹായത്തോടെ കാബൂളില്‍ നിന്ന് കുനാറിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

മറ്റ് ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യയില്‍ നിന്ന് ചൊവ്വാഴ്ചയോടെ അഫ്ഗാനിസ്ഥാനിലെത്തും. വിദേശ കാര്യ മന്ത്രി എസ്. ജയശങ്കറാണ് എക്സിലൂടെ ഇന്ത്യ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പങ്കുവച്ചത്. അഫ്ഗാന്‍ വിദേശകാര്യ മന്ത്രി മൗലവി അമിര്‍ ഖാന്‍ മുതാഖിയുമായി അദേഹം സംസാരിച്ചു.

ഭൂചലനത്തെ തുടര്‍ന്നുണ്ടായ മരണങ്ങളില്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും ഈ പ്രതികൂല സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനൊപ്പം ഇന്ത്യയുണ്ടാകുമെന്നും എസ്. ജയശങ്കര്‍ എക്സില്‍ കുറിച്ചു. അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയുമായി എസ്. ജയശങ്കര്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയത് അഫ്ഗാനിസ്ഥാനിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ അഫ്ഗാനിസ്ഥാനിലെ ദുരിതബാധിതരെ സഹായിക്കുന്നതില്‍ എസ്. ജയശങ്കറിന് മുതാഖി നന്ദി അറിയിച്ചു.


Read Previous

മദ്യലഹരിയിൽ വീട്ടിലെത്തി ബഹളമുണ്ടാക്കി, തടയാൻ ശ്രമിച്ച പിതാവിനെ നെഞ്ചിൽ ചവിട്ടി കൊലപ്പെടുത്തി

Read Next

ജോലി പലചരക്ക് വ്യാപാരം; പാൻ കാർഡിൽ നടന്നത് 141 കോടി രൂപയുടെ ആദായ നികുതി വെട്ടിപ്പ്, നോട്ടിസ് വന്നപ്പോള്‍ ഞെട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »