Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദിൽ വെൽഡിങ്‌ ജോലി ചെയ്യുന്നതിനിടെ വീണ് കണ്ണൂർ സ്വദേശി മരിച്ചു


റിയാദ്: കെട്ടിടത്തിന് മുകളിൽ വെൽഡിങ്‌ ജോലി ചെയ്‌യുന്നതിനിടയിൽ താഴെ വീണ് കണ്ണൂർ സ്വദേശി മരണമടഞ്ഞു. കണ്ണൂർ ജില്ലയിൽ മൊട്ടമ്മൽ പരേതനായ ഗോപാലൻ, കാർത്യായനി ദമ്പതികളുടെ മകൻ സതീശൻ (57) ആണ് മരണമടഞ്ഞത്.

അൽഖർജ് സഹനയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വെൽഡിങ്‌ ജോലികൾ ചെയ്യുന്നതിനിടെ കാൽ തെന്നി താഴെ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റതായി സഹപ്രവർത്തകർ അറിയിച്ചു.

കഴിഞ്ഞ 30 വർഷമായി അൽഖർജിലെ സഹനയിൽ വെൽഡിങ് വർക്ക്‌ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്ന സതീശൻ കേളി കലാസാംസ്കാരികവേദി അൽഖർജ് ഏരിയ സഹന യൂണിറ്റ് പ്രസിഡന്റുമായിരുന്നു.ഭാര്യ രജനി, മക്കൾ സ്നേഹ, ഗോപിക. സഹോദരങ്ങൾ സുജാത.പി .കെ,ശശി. പി.കെ, മരുമകൻ.യദു മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു


Read Previous

“അമ്മയ്ക്കൊരു ഓണക്കോടി”യുമായി നവയുഗം സാംസ്ക്കാരികവേദി.

Read Next

രിസാല സ്റ്റഡി സര്‍ക്കിള്‍ മീലാദ് ടെസ്റ്റിന് തുടക്കം 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »