Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളം ഉള്‍പ്പടെ സംസ്ഥാനങ്ങളുടെ വോട്ടര്‍ പട്ടികയില്‍ തീവ്ര പരിഷ്‌കരണം വേണം: സുപ്രീം കോടതിയില്‍ ഹര്‍ജി


ന്യൂഡല്‍ഹി: ബിഹാറില്‍ നടപ്പാക്കിയതു പോലെ കേരളത്തിലും വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ ആണ് ഹര്‍ജി നല്‍കിയത്.

തിരഞ്ഞെടുപ്പിന് മുമ്പ് കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക സമഗ്ര പരിഷ്‌കരണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എസ്.ഐ.ആര്‍ നടപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്മാരെ മാത്രമേ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയും പരിശുദ്ധിയും സംരക്ഷിക്കാനും വോട്ടര്‍ പട്ടികയുടെ തീവ്രമായ പരിഷ്‌കരണം പരമ പ്രധാനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ട് ലക്ഷത്തോളം പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറില്‍ നടത്തി വരുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ലഭിച്ചത്. പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കണമെന്ന് ആവശ്യ പ്പെട്ട് 1,95,802 പേരും, പട്ടികയില്‍ പേര് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 30,000 പേരുമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.


Read Previous

സംസ്ഥാനത്ത് ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം, വില്‍പ്പനയില്‍ കരുനാഗപ്പള്ളി മുന്നില്‍

Read Next

ഡിഎന്‍എ അടിച്ചു മാറ്റുമെന്ന ഭയം: പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കിം സ്പര്‍ശിച്ച വസ്തുക്കളെല്ലാം തുടച്ച് വൃത്തിയാക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »