Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ; ഭരണപക്ഷ എംപിമാര്‍ക്ക് പ്രത്യേക പരിശീലനം; പ്രതിപക്ഷ എംപിമാരും ഇന്ന് യോഗം ചേരും


ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ നടക്കുന്ന സാഹചര്യത്തില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളില്‍പ്പെട്ട എംപിമാരെല്ലാം ഡല്‍ഹിയിലെത്തി.എന്‍ഡിഎ എംപിമാര്‍ക്കായുള്ള പരിശീലന പരിപാടി ഡല്‍ഹിയില്‍ തുടരുകയാണ്. പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. ഇന്നലെ എത്താതിരുന്ന എംപിമാരോട് ഇന്ന് പങ്കെടുക്കാന്‍ കര്‍ശന നിര്‍ദേശമാണ് ബിജെപി-എന്‍ഡിഎ നേതൃത്വത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.

അതേസമയം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രതിപക്ഷ എംപിമാര്‍ ഇന്ന് യോഗം ചേരും. വോട്ട് ചെയ്യേണ്ട വിധം അടക്കം നേതാക്കള്‍ എംപിമാരോട് വിശദീകരിക്കും. ഇന്ത്യ സഖ്യം എംപിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടില്‍ രാത്രി അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.

ഇന്നലെ ഇന്ത്യ സഖ്യം സ്ഥാനാര്‍ത്ഥി ബി. സുദര്‍ശന്‍ റെഡ്ഡി എല്ലാ എംപിമാരുടെയും പിന്തുണ അഭ്യര്‍ ത്ഥിച്ച് വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യസഭയെ സംവാദത്തി നുള്ള യഥാര്‍ത്ഥ വേദിയാക്കി മാറ്റുമെന്നും പാര്‍ലമെന്ററി സമിതികളെ രാഷ്ട്രീയ സമ്മര്‍ദങ്ങളില്‍ നിന്നും മുക്തമാക്കുമെന്നുമാണ് മുന്‍ സുപ്രീം കോടതി ജഡ്ജികൂടിയായ സുദര്‍ശന്‍ റെഡ്ഡി പറഞ്ഞത്. ആകെ 783 എംപിമാരില്‍ എന്‍ഡിഎയ്ക്ക് 422 പേരും പ്രതിപക്ഷത്ത് 320 പേരും ആണ് നിലവില്‍ ഉള്ളത്. ബിജു ജനതാദള്‍, ബിആര്‍എസ് എന്നീ കക്ഷികള്‍ ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.


Read Previous

സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്: ട്രംപിന്റെ ഭീഷണി മറികടക്കാന്‍ യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്ന് ഇന്ത്യ; 27 രാജ്യങ്ങളിലെ വിപണികള്‍ ഇന്ത്യയ്ക്ക് തുറന്ന് കിട്ടും

Read Next

ലഹരിയില്‍ മുങ്ങി ഓണാഘോഷം’; മലയാളി കുടിച്ചു തീര്‍ത്തത് 920.74 കോടി രൂപയുടെ മദ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »