Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നീല കടുവകള്‍’ ഉണരുന്നു! ചരിത്രത്തിലാദ്യമായി ഒമാനെ വീഴ്ത്തി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം; കാഫയില്‍ മൂന്നാം സ്ഥാനം


ഹിസോര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായി ഖാലിദ് ജമീല്‍ സ്ഥാനമേറ്റതിന്റെ മാറ്റം ടീമില്‍ കണ്ടു തുടങ്ങി. കാഫ നേഷന്‍സ് കപ്പ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. കരുത്തരായ ഒമാനെ ചരിത്രത്തിലാദ്യമായി ഇന്ത്യ വീഴ്ത്തി. കഴിഞ്ഞ 11 തവണയും ഒമാനെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചിരുന്നില്ല.

മൂന്നാം സ്ഥാന പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1നു സമനിലയില്‍ പിരിഞ്ഞിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നാണ് ഇന്ത്യ വിജയവും മൂന്നാം സ്ഥാനവും സ്വന്തമാക്കിയത്. മത്സരത്തില്‍ ഒമാനാണ് ലീഡെടുത്തത്. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. കളിയുടെ 55ാം മിനിറ്റില്‍ അല്‍ യഹ്മദിയിലൂടെയാണ് ഒമാന്‍ അക്കൗണ്ട് തുറന്നത്. കളി ഒമാന്‍ ജയിക്കുമെന്നു തോന്നിച്ചെങ്കിലും ഗതി മാറ്റി 80ാം മിനിറ്റില്‍ ഇന്ത്യ സമനില പിടിച്ചെടുത്തു. ഉദാന്ത സിങാണ് ഇന്ത്യക്ക് സമനില ഗോള്‍ സമ്മാനിച്ചത്.

കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഇന്ത്യയ്ക്കായി ലാല്ലിയന്‍സുല ചങ്‌തെ, രാഹുല്‍ ഭകെ, ജിതിന്‍ എന്നിവരുടെ കിക്കുകള്‍ ലക്ഷ്യം കണ്ടു. അനിസ അലിയുടേയും ഉദാന്ത സിങിനും പിഴച്ചു. ഒമാന്‍ നിരയില്‍ അല്‍ റുഷൈദിയും അല്‍ ഗസ്സാനിയും മാത്രമാണ് ലക്ഷ്യം കണ്ടത്. അവസാന കിക്കെടുത്ത അല്‍ യഹ്മദിയുടെ ഷോട്ട് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു തടുത്ത് ഇന്ത്യക്ക് സ്വപ്‌ന വിജയം സമ്മാനിക്കുകയായിരുന്നു.


Read Previous

ഉറങ്ങുന്നതിനിടെ എസി പൊട്ടിത്തെറിച്ചു, ദമ്പതികൾക്കും മകൾക്കും ദാരുണാന്ത്യം; മരണം പുക ശ്വസിച്ച്

Read Next

അപരിചിതരോട് സംസാരിക്കരുത്…എല്ലാ പ്രായക്കാർക്കുമുള്ള ഉപദേശം’ ഓൺലൈൻ തട്ടിപ്പുകൾക്കും സൈബർകുറ്റകൃത്യങ്ങൾക്കുമെതിരെ ബോധവൽക്കരണവുമായി യുഎഇ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »