Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയില്‍ കോവിഡ് മരണസംഖ്യ എട്ടായിരം കടന്നു, വാക്സിന്‍ സ്വീകരിച്ചവര്‍ രണ്ടു കോടി പിന്നിട്ടു, പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1,295 രോഗമുക്തരായവര്‍ 946.


റിയാദ്:  സൗദിയില്‍ വാക്സിന്‍ സ്വീകരിച്ചവര്‍ രണ്ടു കോടി പിന്നിട്ടു, മരണസംഖ്യ എട്ടായിരം കടന്നു. പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് 1,295 രോഗമുക്തരായവര്‍ 946 മരണം 14, ഇതോടെ ആകെ 96.32 ശതമാനം പേര്‍ രോഗമുക്തരായി. 1,426 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ നിലവില്‍ ചികിത്സയിലാണ് കൂടുതല്‍ രോഗബാധിതര്‍ ഇന്ന്‍ റിയാദ് പ്രവിശ്യയിലാണ് 327, മക്ക 283, കിഴക്കന്‍ പ്രവിശ്യ 189, അസീര്‍ 135, ജിസാന്‍ 92, മദീന 45 എന്നിങ്ങനെയാണ്.

രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 10,845 ആണ്.. ഇവരില്‍ 1,426 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 504,734 ഉം മരണ നിരക്ക് 8,002 ഉം രോഗമുക്തി നേടിയവര്‍ 484,883 ആയി രോഗമുക്തി നിരക്ക് 96.32, 82ശതമാനമായി. 327 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് പ്രവിശ്യയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുതുമായ നിരവധി പട്ടണങ്ങള്‍ രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 ജൂലായ്‌ പതിമൂന്ന് വരെ രാജ്യത്ത് വാക്സിന്‍ കരിച്ചവര്‍ 20,380,276 പേരാണ്, ഇതില്‍ 17,832,707 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു, 25,48, 049 പേര്‍ സെക്കന്റ്‌ ഡോസും, 1,403,809 പേര്‍ മുതിര്‍ന്ന പൗരന്മാരും, പ്രായമായവരുമാണ് വാക്സിന്‍ സ്വീകരിച്ചത്. കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് ശേഷം ഇതുവരെ 23,100,062 പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരു പത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 106,989 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 18.80 കോടി പിന്നിട്ടു. ഇതുവരെ, 4,055,9496 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 172,101,283 ചികിത്സയിലുള്ളവര്‍, 12,052,153 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനത്ത് അമേരിക്കയും രണ്ടാംസ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ബ്രസീലുമാണ്..ലോകത്താകമാനം ആകെ രോഗമുക്തി നിരക്ക് 91.44 ശതമാനമാണ്.

 


Read Previous

കേരളത്തിലെ കൊവിഡ് സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും, പ്രതിരോധ നടപടികളില്‍ വീഴ്ച പറ്റിയാല്‍ കൊവിഡ് മൂന്നാം തരംഗത്തെ തടയാനാവില്ലെന്ന് പ്രധാന മന്ത്രിയുടെ മുന്നറിയിപ്പ്.

Read Next

സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്, ചികിത്സയിലുള്ളവര്‍ 1,15,174; ആകെ രോഗമുക്തി നേടിയവര്‍ 29,57,201

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »