സ്വകാര്യ ബസ് ജീവനക്കാരൻ കെഎസ്ആര്‍ടിസി കണ്ടക്ടറെ നടുറോഡിൽ വെച്ച് മര്‍ദിച്ചു, വാരിയെല്ലിന് പരിക്ക് ട്രാഫിക് ബ്ലോക്കിനിടെ തര്‍ക്കം


തൃശൂര്‍: തൃശൂരിൽ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നടു റോഡിൽ വെച്ച് മര്‍ദനം. ട്രാഫിക് ബ്ലോക്കിനിടെ സ്വകാര്യ ബസ് ജീവനക്കാരൻ മര്‍ദിച്ചെന്നാണ് പരാതി.

തൃശൂര്‍ കേച്ചേരിയിൽ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കെഎസ്ആര്‍ടസി കണ്ടക്ടര്‍ രാജേഷ്‍കുമാറിനാണ് മര്‍ദനമേറ്റത്. ട്രാഫിക് ബ്ലോക്കിനിടെ വാഹനം മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സ്വകാര്യ ബസ് ഡ്രൈവര്‍ രാജേഷ്‍കുമാറിനെ മര്‍ദിക്കുകയായിരുന്നു.

സംഭവത്തിൽ രാജേഷ്‍‍കുമാര്‍ കുന്നംകുളം പൊലീസിൽ പരാതി നൽകി. സുൽത്താൻ ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ് ബസ്.

ഇതിനിടെയാണ് കുന്നംകുളത്ത് വെച്ച് സ്വകാര്യ ബസ് ജീവനക്കാരൻ തര്‍ക്കത്തിലേര്‍പ്പെട്ടതെന്നും മര്‍ദിച്ചതെന്നുമാണ് പരാതി. സംഭവത്തെതുടര്‍ന്ന് കെഎസ്ആര്‍ടിസി ബസിന്‍റെ സര്‍വീസ് മുടങ്ങി. മര്‍ദനത്തിൽ പരിക്കേറ്റ രാജേഷ്‍കുമാര്‍ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാജേഷിന്‍റെ വാരിയെല്ലിന് പൊട്ടലുണ്ട്.

ബസ് കേച്ചേരിയിൽ എത്തിയപ്പോള്‍ വലിയതോതിലുള്ള ഗതാഗതകുരുക്ക് ഉണ്ടായിരുന്നു. തുടര്‍ന്ന് കണ്ടക്ടര്‍ രാജേഷ്‍കുമാര്‍ ബസിൽ നിന്ന് ഇറങ്ങി ഡ്രൈവര്‍ക്ക് സൈഡ് പറഞ്ഞുകൊടുക്കുന്നതിനിടെ റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിലെ ജീവനക്കാരൻ തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്നായിരുന്നു മര്‍ദനം.


Read Previous

പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്ക് കാന്താര രണ്ടാം ഭാഗത്തിന് കേരളത്തില്‍ വിലക്ക്

Read Next

സൗദി അറേബ്യയുടെ സാമ്പത്തിക വികസനത്തിൽ ഇന്ത്യന്‍ പ്രവാസികളുടെ പങ്ക് വളരെ വലുത് , ഇന്ത്യ-ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ചരിത്രപരം: സിപിവി സെക്രട്ടറി അരുൺ കുമാർ ചാറ്റർജി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »