Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സെക്രട്ടേറിയറ്റിലെ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ച് പൊതുഭരണ രഹസ്യ വിഭാഗത്തിന്റെ ഉത്തരവ്, മന്ത്രി ഓഫീസില്‍ കയറണമെങ്കില്‍ അണ്ടര്‍ സെക്രട്ടറി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥന്റെ ശുപാര്‍ശ വേണം.


തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ച് പൊതുഭരണ രഹസ്യ വിഭാഗത്തിന്റെ ഉത്തര വ്. അണ്ടര്‍ സെക്രട്ടറി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥന്റെ ശുപാര്‍ശ ഉണ്ടെങ്കില്‍ മാത്രമായിരിക്കും ഇനി മുതല്‍ മന്ത്രിമാരുടെ ഓഫീസിലേക്കുള്ള പ്രവേശനം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് വാദം ചൂണ്ടിക്കാട്ടിയാണ് സെക്രട്ടേറിയേറ്റിലേക്ക് പ്രവേശിക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

സെക്രട്ടേറിയറ്റുനുള്ളില്‍ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിഐപി, സര്‍ക്കാര്‍, സെക്രട്ടേറി യേറ്റ് പാസ് പതിച്ച വാഹനങ്ങള്‍ എന്നിവയ്ക്ക് മാത്രമായിരിക്കും ഇനി കന്റോണ്‍മെന്റ് ഗേറ്റുവഴി പ്രവേശനം ഉണ്ടാവുക.

ജീവനക്കാരുടെ വാഹനങ്ങള്‍ക്കും പാസ് നിര്‍ബന്ധമാണ്. സെപ്റ്റംബര്‍ 30ന് മുമ്പ് എല്ലാ ജീവനക്കാരും പാസ് വാ ങ്ങണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ കാന്റീന്‍ ഗേറ്റുവഴി പ്രവേശിക്കണം. എല്ലാ ജീവ നക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കി. മരം മുറി അടക്കമുള്ള വിവാദങ്ങളില്‍ മന്ത്രിമാരുടെ ഓഫീ സില്‍ വരെ പ്രതികള്‍ പ്രവേശിച്ചിരുന്ന എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്നാണ് സൂചന.


Read Previous

സംസ്ഥാനത്ത് ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്, ചികിത്സയിലുള്ളവര്‍ 1,15,174; ആകെ രോഗമുക്തി നേടിയവര്‍ 29,57,201

Read Next

സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയ ഡോ.മുഹമ്മദ് അഷീ ലിന് പകരം നിയമനം. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »