Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓ​ൺ​ലൈ​ൻ ഗെ​യി​മി​ങ് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ യു​വാ​ക്ക​ളെ ആകർഷിക്കാനായി പുതിയ പദ്ധതിയുമായി സൗദി അറേബ്യ


റിയാദ്: ഓ​ൺ​ലൈ​ൻ ഗെ​യി​മി​ങ് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ യു​വാ​ക്ക​ളെ ആകർഷിക്കാനായി പുതിയ പദ്ധതിയുമായി സൗദി അറേബ്യ. നാ​ഷ​ണൽ ടെ​ക്നോ​ള​ജി ഡെ​വ​ല​പ്മെ​ന്റ് പ്രോ​ഗ്രാ​മു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ദി വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ‘ഗെ​യിം ബൈ ​കോ​ഡ്’ എ​ന്ന പേ​രി​ലാണ് പദ്ധതി ആരംഭിക്കുന്നത്. ഇതിലൂടെ കോളജ് വിദ്യാർത്ഥികൾ, യുവ സംരംഭകർ,ഗെയിം ഡെവലപ്പേഴ്‌സ് എന്നിവർക്ക് ഡിജിറ്റൽ സംരംഭകത്വത്തിന് അവസരമൊരുക്കും.

പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ഗെയിമിങ് ആശയങ്ങൾ അവതരിപ്പിക്കാനും അവയ്ക്ക് വേണ്ട സാങ്കേതിക മാർഗ്ഗനിർദ്ദേശവും പ്രായോഗിക പരിശീലനവും പ്രത്യേക വിദഗ്ധർ നൽകും. ഗെയിമിംഗ് ആശയം പൂർത്തിയാക്കാൻ ആക്കാൻ വേണ്ട ഉപകരണങ്ങൾ അടക്കമുള്ള എല്ലാ സംവി ധാനവും സർക്കാർ നൽകും. മൂന്ന് മാസത്തെ റിയാദ്,ജിദ്ദ,അൽ -ഹോഫുഫ് എന്നി സ്ഥലങ്ങളിലാണ് നടക്കുന്നത്.

പദ്ധതിയുടെ അവസാനഘട്ടത്തിൽ ഇതിൽ പങ്കെടുത്ത ആളുകൾ ആളുകളുടെ ആശയം അവതരി പ്പിക്കാനായി ഒരു വേദിയൊരുക്കും. അതിൽ ഗെയിമിങ് മേഖലയിലെ വിദഗ്‌ധർ,നിക്ഷപകർ തുടങ്ങി യവർ പങ്കെടുക്കും. ഈ സദസ്സിൽ തങ്ങളുടെ ഗെയിമിങ് ഉൽപ്പന്നം അവതരിപ്പിക്കാൻ പദ്ധതിയിൽ പങ്കെടുത്തവർക്ക് അവസരം ലഭിക്കും. മികച്ച ആശയങ്ങൾക്ക് അവാർഡ് നൽകും.

മാത്രവുമല്ല ആശയം ഇഷ്ടപെട്ടാൽ കമ്പനികൾ നേരിട്ട് ഗെയിം നിർമ്മിച്ച വ്യക്തികളുമായി കരാറിൽ ഏർപ്പെടുകയും ചെയ്യും. ഇതിലൂടെ ഗെയിമിങ് മേഖലയിൽ രാജ്യത്തിന്റെ വരുമാനം ഉയർത്താൻ കഴിയുമെന്നാണ് സൗദിയുടെ പ്രതീക്ഷ.പ​രി​പാ​ടി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ സം​രം​ഭ​ക​ത്വ​ത്തി​ന്റെ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാ​മെ​ന്നും അധികൃതർ വ്യക്തമാക്കി.


Read Previous

വിശപ്പില്ല, ഉറങ്ങാന്‍ പാരസെറ്റമോളും സിട്രിസിനും’; എക്‌സ്ട്രീം ട്രോമയിലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; വീഡിയോയുമായി രാഹുല്‍ ഈശ്വര്‍

Read Next

യുവാക്കള്‍ക്കിടയിലെ ട്രംപിന്റെ ശബ്ദം, ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് യുഎസ്; യുഎസിലേക്ക് ഇനിയും ഇന്ത്യക്കാര്‍ വരേണ്ട’; ഗര്‍ഭച്ഛിദ്രത്തെ എതിര്‍ത്ത, തോക്ക് സംസ്‌കാരത്തെ പിന്തുണച്ച ഇന്‍ഫ്‌ളുവന്‍സര്‍, ആരാണ് ചാര്‍ലി കിര്‍ക്ക്?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »