ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയ ഡോ.മുഹമ്മദ് അഷീ ലിന് പകരം നിയമനം. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലാണ് അഷീലിന് പകരം നിയമനം. ആശുപത്രി യിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായിട്ടാണ് അഷീൽ പ്രവര്‍ത്തിക്കുക. ഒന്നാം പിണറായി സര്‍ക്കാ രിൻ്റെ കാലത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ചവരിൽ പ്രധാനി യാണ് ഡോ.മുഹമ്മദ് അഷീൽ.

സര്‍ക്കാരിൻ്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് നേരെ വിമര്‍ശനമുണ്ടായ ഘട്ടങ്ങളിൽ സാമൂ ഹമാധ്യമങ്ങളിലൂടേയും അല്ലാതേയും അതിനെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങിയത് ഡോ. അഷീലായി രുന്നു. എന്നാൽ രണ്ടാം പിണറായി സര്‍ക്കാരിൽ കെ.കെ.ശൈലജ ടീച്ചര്‍ക്ക് പകരം വീണ ജോര്‍ജ് ആരോ ഗ്യ മന്ത്രിയായി വന്നതിന് പിന്നാലെ സാമൂഹ്യ സുരക്ഷ മിഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നും ഡോ.അഷീലിനെ മാറ്റി. കഴിഞ്ഞ ആഴ്ച ഐഎഎസ് തലപ്പത്ത് നടന്ന അഴിച്ചു പണിയിൽ ആശാ തോമസിന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി അധികചുമതല നൽകുകയും ചെയ്തി ട്ടുണ്ട്.
