Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പോക്രിത്തരം പറയരുത്; കണ്ണേട്ടനോടൊപ്പം, കപ്പലണ്ടിയോടൊപ്പം’; കുറിപ്പുമായി ജോയ് മാത്യൂ


കൊച്ചി: കപ്പലണ്ടി കച്ചവടം നടത്തിയ എംകെ കണ്ണന്‍ രാഷ്ട്രീയ കച്ചവടം നടത്തിയാണ് കോടികള്‍ സമ്പാദിച്ചതെന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് നടനും എഴുത്തുകാരനുമായ ജോയ് മാത്യു.. പതിനഞ്ചു വര്‍ഷം കഠിനമായി കപ്പലണ്ടി വിറ്റാല്‍ ഏത് കണ്ണനും കോടീശ്വരനാകാമെന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദസംഭാഷണം പുറത്തുവന്നത്. ‘സിപിഎമ്മിന്റെ ജില്ലാ ലീഡര്‍ഷിപ്പിലുള്ള ആര്‍ക്കും സാമ്പത്തിക പ്രശ്‌നം ഇല്ല. നേതാക്കളുടെ ഒരു ഘട്ടം കഴിഞ്ഞാല്‍ അവരുടെ ലെവല്‍ മാറും. പണം പിരിക്കാന്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് എളുപ്പമാണ്. സിപിഎം നേതാക്കള്‍ അവരവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കന്മാരാണ്. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. കപ്പലണ്ടി കച്ചവടം ചെയ്ത കണ്ണേട്ടന്‍ രാഷ്ട്രീയം കൊണ്ടാണ് രക്ഷപ്പെട്ടത്. അത്ര വലിയ ഡീലിംഗ്സാണ് അവരൊക്കെ നടത്തുന്നത്’- ശബ്ദരേഖയില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

കപ്പലണ്ടി വിറ്റും കോടീശ്വരനാകാം

ഇതാ കണക്കുകള്‍

കപ്പലണ്ടി കിലോയ്ക്ക് 25 രൂപ

വറക്കുവാനുള്ള ചിലവ് 5 രൂപ

ആകെ ചിലവ് 30 രൂപ

ഒരു കിലോ കപ്പലണ്ടിയില്‍ നുന്നും ഉല്‍പ്പാദിപ്പിക്കാവുന്ന പൊതികള്‍ 25

ഒരു പൊതിയുടെ വില 10രൂപ

അപ്പോള്‍ അകെ വിറ്റുവരവ് 25×10=250രൂപ

ചിലവ് കഴിച്ചു ലാഭം 220 രൂപ

ഒരു ദിവസം വില്ക്കാ‍വുന്ന പാക്കറ്റുകള്‍ 250

അപ്പോള്‍ വിറ്റുവരവ് 250×10=2500 രൂപ

ചിലവ് 300

ലാഭം 2500-300=2200 രൂപ

ഒരു മാസത്തെ വരവ് 2200×30=66000രൂപ

ഒരു വര്ഷം 66000×12=792000/-രൂപ

പതിനഞ്ചു വര്ഷം കൊണ്ട് കിട്ടുന്ന ലാഭം 792000×15=11880000/-

പതിനഞ്ചു വര്ഷം കഠിനമായി കപ്പലണ്ടി വിറ്റാല്‍ ഏത് കണ്ണനും കോടീശ്വരനാകാം

കാര്യമറിയാതെ വെറുതെ പോക്രിത്തരം പറയരുത്

കണ്ണേട്ടനോടൊപ്പം

കപ്പലണ്ടിയോടൊപ്പം


Read Previous

എന്താണ് പ്രവാസി രക്ഷാ ഇൻഷുറൻസ്?,ആർക്കൊക്കെ അംഗമാകാം; എങ്ങനെ അപേക്ഷിക്കാം?

Read Next

പാകിസ്ഥാനെ എറിഞ്ഞു വീഴ്ത്തി, അടിച്ചിരുത്തി! ഇന്ത്യയ്ക്ക് ‘വിജയ മൂഡ്’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »