ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

അൽ ഖാർജ: അല്‍ ഖര്‍ജിലെയും പരിസര പ്രദേശത്തെയും പ്രവാസി കുടുംബങ്ങളുടെ കുട്ടികള്‍ക്കായി നൂതന വിദ്യാഭ്യാസം വാഗ്ദാനം നല്കി ക്വാണ്ടം റൈസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ അല്‍ ഖര്‍ജില്‍ പ്രവര് ത്തനം ആരംഭിച്ചു. സ്കൂള്‍ അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങ് ഷെയ്ഖ് ഫവാസ് അബ്ദുല്ല ആൽക്രൈ ഡീസ് നിര്‍വഹിച്ചു. ഷെഹ ജോവൻ അബ്ദുല്ല ആൽക്രൈഡീസ് ഡോ.അൻവർ ഖുര്‍ഷിദ്, ഷിഹാബ് കൊട്ടുക്കാട്, ജനറേഷന് സ്കൂള്‍ സൗദി പ്രിന്‍സിപ്പല്‍ ശ്രീമതി ഹദീല്‍ സുലൈമാന്‍ അല്‍ നാസര്‍, ഫൂച്ചര്‍ ജെനറേഷന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി മാരികോം എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ക്വാണ്ടം റൈസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി പദ്മിനി യു നായര്‍ അധ്യക്ഷത വഹിച്ചു. സൗദി പ്രിൻസിപ്പൽ ശ്രീമതി. ആര്യഫ് അൽ-രമഹൈമി, സ്കൂൾ സ്റ്റാഫ്, മാതാപിതാക്കൾ, വിദ്യാർത്ഥികൾ, മാധ്യമ പ്രതിനിധികൾ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗോകുലം ഡാൻസ് അക്കാദമിയിലെ കുട്ടികള്‍ അവതരിപ്പിച്ച സാംസ്കാരിക പരിപാടി ചടങ്ങിനു കൊഴു പ്പേകി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി നിരവധി വിനോദ പരിപാടികളും ഗെയിംമുകളും അരങ്ങേറി. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു. വിദ്യാർത്ഥികള്‍ക്ക് മികച്ച പഠന നിലവാരം ഉറപ്പു നല്‍കിയാണ് ക്വാണ്ടം റൈസ് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത് അത്യാധുനിക സംവിധാന ങ്ങളോടെയാണ് ക്ലാസ്സ് റൂമുകള്‍ സജ്ജികരിച്ചിരി ക്കുന്നത്. കമ്പ്യൂട്ടർ ലാബുകൾ, വിപുലമായ കളി പ്രദേശങ്ങൾ എ ഐ സംവിധാനങ്ങള്‍ അടക്കമുള്ള ഇൻഫ്രാസ്ട്രക്ചറും പഠന അന്തരീക്ഷവും ഒരുക്കി യിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച ക്വാളിഫൈഡ് അദ്ധ്യാപികമാരാണ് ക്ലാസുകള്‍ നയിക്കുന്നത്.

സിബിഎസ്ഇ, ഐ ജിസി എസ് ഇ പാഠ്യപദ്ധതിയാണ് പഠിപ്പിക്കുന്നത് എല്ലാ പ്രവാസി വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കും, ഡേകെയർ, നഴ്സറി മുതൽ ഗ്രേഡ് വരെ കിന്റർഗാർട്ടൻ, ഒന്ന് മുതല്‍ ഏഴുവരെ ക്ലാസ്സുകളിലേക്കാണ് പ്രവേശനം. 2025 സെപ്റ്റംബർ 10 ആണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ഇന്നൊരു തുറന്ന ദിവസം മാത്രമല്ല, പരിധിയില്ലാത്ത സാധ്യതകൾക്കുള്ള തുറന്ന വാതിൽ ആണ് തുറന്നിടുന്നത്. അളവിൽ, ശക്തമായ പ്രാദേശിക മൂല്യങ്ങല് ഉയര്‍ത്തി പിടിക്കുന്നതിനൊപ്പം മികച്ച വിദ്യാഭ്യാസം കുട്ടികളിലേക്ക് എത്തിക്കുന്നതിനും ആഗോളതലത്തില്‍ അവരുടെ കഴിവുകള്‍ ഉയര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പ്രിന്‍സിപ്പല്‍ പദ്മിനി യു നായര്‍ പറഞ്ഞു
